ദോഹ: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഖത്തര്‍ എയര്‍വെയ്സ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, എയ ര്ഇന്ത്യ എന്നീ വിമാനങ്ങള്‍ സര്‍വീസുകളിലും യാത്രാ ഷെഡ്യൂളുകളിലും മാറ്റം വരുത്തിയതാ യി അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഖത്തർ താൽകാലിക യാത ്രാവിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണിത്. ഓൺഅറൈവൽ വിസയിൽ എത്തുന്നവർ, റെസി ഡൻസ് പെർമിറ്റ് ഉള്ളവർ, വർക്ക് പെർമിറ്റ് ഉള്ളവർ, താൽക്കാലിക സന്ദർശകർ എന്നിവർക്കൊക്കെ നിരോധനം ബാധകമാണ്. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാൻ, ഇറ്റലി, ഇറാഖ്, ലെബനാൻ, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലൻറ് എന്നീ രാജ്യക്കാർക്കും ഖത്തർ താൽക്കാലിക യാത്രവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാവിലക്ക് തിങ്കളാഴ്ച നിലവിൽ വന്നിട്ടുണ്ട്.
ഖത്തര്‍ എയര്‍വെയ്സ്
യാത്രക്കാര്‍ തങ്ങളുടെ യാത്ര നിശ്ചയിച്ച സമയത്തിനും 96 മണിക്കൂര്‍ മുമ്പ് ഖത്തര്‍ എയർവേയ്സ് വെബ്സൈറ്റിലെ ട്രാവല്‍ അലേര്‍ട്ട് പേജ് സന്ദര്‍ശിക്കണം. ഏറ്റവും പുതിയ വിവരങ്ങളും അപ്ഡേറ്റുകളും ഇവിടെ ലഭ്യമാണ്. മാത്രമല്ല, യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ നേരിട്ട് സന്ദേശം അയക്കാം. അതിനായി ട്വിറ്ററില്‍ @qrsupptor ഉപയോഗിക്കാം. യാത്രവിലക്കുള്ള രാജ്യങ്ങളിലേക്കുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഖത്തര്‍ വഴി കടന്നുപോകാമെങ്കിലും മറ്റു നിരോധനങ്ങള്‍ ബാധകമായിരിക്കും. ഖത്തറിലേക്ക് യാത്ര ചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുകയായിരിക്കും ഉചിതം. ഖത്തര്‍ എയര്വേയ്സില് പുതിയ തീയതിയിലേക്ക് അധിക ചിലവില്ലാതെ ടിക്കറ്റ് മാറ്റാവുന്നതാണ്.
യാത്ര പുറപ്പെടുന്നതും എത്തിച്ചേരേണ്ടതുമായ കേന്ദ്രങ്ങള്‍ മാറ്റാന്‍ അനുവദിക്കില്ല. ഈ സൗകര്യം മേയ് 15 വരെ ഉപയോഗപ്പെടുത്താം. ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷം വരെ അവധിയുള്ള ട്രാവല്‍ വൗച്ചറും ഖത്തര്‍ എയര്‍വേയ്സ് അനുവദിക്കുന്നുണ്ട്. അല്ലാത്തവര്‍ത്ത് ടിക്കറ്റിെൻറ തുക തിരികെ വാങ്ങാവുന്നതാണ്. ട്രാവല്‍ ഏജൻറ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അതേ മാര്‍ഗ്ഗം തന്നെ തീയതി മാറ്റാനും പണം റീഫണ്ട് ചെയ്യാനും സ്വീകരിക്കണം.ദോഹ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് തങ്ങളുടെ യാത്രാ തീയതിയില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ യാത്രയുടെ മൂന്ന് ദിവസം മുമ്പുവരെ അധിക തുക ഈടാക്കുന്നതല്ല. എന്നാല്‍, ടിക്കറ്റ് ചാര്‍ജില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ഈടാക്കും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഒരു വര്‍ഷം കാലാവധിയുള്ള ട്രാവല്‍ വൗച്ചര്‍ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. നിയമങ്ങള്‍ അനുസരിച്ച് ടിക്കറ്റിെൻറ പണം തിരികെ വാങ്ങാവുന്നതുമാണ്.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ്
ഖത്തര്‍ സര്‍ക്കാര്‍ താത്ക്കാലികമായി വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതായിരിക്കും ഉചിതമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 0094197331979 എന്ന നമ്പറില്‍ വിളിക്കുകയോ ട്രാവല്‍ ഏജൻറിനെ ബന്ധപ്പെടുകയോ ചെയ്യണം.
എയര്‍ ഇന്ത്യ
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് താത്ക്കാലികമായി ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയതിനാല്‍ തങ്ങളുടെ ഷെഡ്യൂളില്‍ ഭേദഗതി വരുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ 20 വരെ മുംബൈ-ദോഹ, ദോഹ-മുംബൈ, ഡല്‍ഹി -ദോഹ, ദോഹ-ഡല്‍ഹി വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 18602331407 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.