ദോഹ: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ പള്ളികളിൽ ബാങ്ക് വിളിച്ച് അഞ്ചു മിനിറ്റിനു ള്ളിൽതന്നെ ജമാഅത്ത് നമസ്കാരം നടത്തണമെന്ന് ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. ഓരോ നമസ്കാരവും കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽതന്നെ പള്ളികൾ അടക്കണം. പള്ളികൾ പെട്ടെന്ന് തന്നെ ശുചിയാക്കണം. പരിസരമടക്കം വൃത്തിയായി സൂക്ഷിക്കണം. ദിവസവും ശുചീകരണകാര്യം നിരീക്ഷിക്കണം.
വൈറസ്ബാധക്ക് കാരണമായേക്കാവുന്ന വാട്ടർകൂളറുകൾക്കൊപ്പമുള്ള കപ്പുകൾ, സോപ്പുകൾ, മാലിന്യപ്പെട്ടികൾ എന്നിവയൊക്കെ ഒഴിവാക്കണം. വാതിലുകളും ജനലുകളുമൊക്കെ തുറന്നിട്ട് പള്ളികൾ വായുസഞ്ചാരമുള്ളതാക്കണം. പനിയും ജലദോഷവുമുള്ളവർ അസുഖം മാറുന്നതുവരെ പള്ളികളിൽ വരരുതെന്നും നിർദേശമുണ്ട്.