Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ ആ​റു​...

ഖത്തറിൽ ആ​റു​ പ്ര​വാ​സി​ക​ൾ​ക്ക്​​കൂ​ടി കോ​വി​ഡ്​

text_fields
bookmark_border
ഖത്തറിൽ ആ​റു​ പ്ര​വാ​സി​ക​ൾ​ക്ക്​​കൂ​ടി കോ​വി​ഡ്​
cancel

ദോ​ഹ: ഖ​ത്ത​റി​ൽ ആ​റു​ പ്ര​വാ​സി​ക​ൾ​ക്കു​കൂ​ടി കോ​വി​ഡ് സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ രോ​ഗി​ക​ളു​ടെ എ​ണ്ണം 24 ആ​യി. നേ​ര​ത്തേ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച പ്ര​വാ​സി​ക​ളി​ൽ​നി​ന്നാ​ണ്​ ആ​റു​പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്, ഒ​രു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​ണ്​ നേ​ര​ത്തേ രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ​ക്കാ​ണ്​ പി​ന്നീ​ട്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​രെ​ല്ലാം സാം​ക്ര​മി​ക​രോ​ഗ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ​യൊ​ക്കെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം 24 മ​ണി​ക്കൂ​റും പ​ഴു​ത​ട​ച്ച ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. 16000 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യാ​ൻ സാ​ധി​ക്കും. അ​തി​നി​ടെ, കോ​വി​ഡ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മു​ള്ള ഹു​ക്ക​ശീ​ശ കേ​ന്ദ്ര​ങ്ങ​ൾ നി​രോ​ധി​ച്ചു. ഏ​റെ ആ​ളു​ക​ൾ ഒ​ത്തൊ​രു​മി​ക്കു​ന്ന സ്​​ഥ​ല​ങ്ങ​ളാ​യി​രു​ന്നു ഇ​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story