ദോഹ: ഇറ്റലിയിൽനിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പത്തനംതിട്ടക്കാരായ മൂന്നു പേർക്കു കൂടി കേരളത്തിൽ പുതുതായി കോവിഡ്-19 സ്ഥിരീകരിച്ച വാർത്ത വന്നതോടെ ദോഹയിലെ പ്രവാസി കളിലടക്കം ആശങ്കയേറിയിട്ടുണ്ട്. രോഗബാധിതർ ഫെബ്രുവരി 28ന് ദോഹ വരെ യാത്ര ചെയ്തത് ഖത ്തർ എയർവേസിെൻറ വെനീസ്-ദോഹ Q 126 വിമാനത്തിലാണ്. അന്ന് രാത്രി 11.20ന് ഇവർ ദോഹയിലെത്തി. ഒന ്നര മണിക്കൂറോളം ഹമദ് വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.
പിന്നീട് ദോഹയിൽനിന്ന് ഖത്തർ എയർവേസിെൻറ Q 514 ദോഹ- കൊച്ചി വിമാനത്തിലാണ് ഇവർ കൊച്ചിയിലേക്ക് യാത്ര തുടർന്നത്. മാർച്ച് ഒന്നിന് രാവിലെ 8.20ന് കൊച്ചിയിലെത്തി. ഈ വിമാനയാത്രയിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവർ ദോഹയിൽ ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്.
ഇവർ ഹമദ് വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം ഉണ്ടായിരുന്നുവെന്ന കാര്യവും ആളുകൾ പങ്കുവെക്കുന്നുണ്ട്. ഇന്ത്യൻ അധികൃതരുമായും ആരോഗ്യ മന്ത്രാലയവുമായും യോജിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഖത്തർ എയർവേസ് അറിയിച്ചിട്ടുണ്ട്. നിലവിൽ ഖത്തറിൽ 15 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇറാനിൽ രോഗമുണ്ടായ ഘട്ടത്തിൽ അവിടെനിന്ന് ഖത്തറിൽ തിരിച്ചെത്തിയവരിലാണ് വൈറസ്ബാധ ഉണ്ടായിരുന്നത്. ഇവരടക്കം ഇറാനിൽനിന്ന് തിരിച്ചെത്തിച്ചവരെ അന്ന് മുതലേ അധികൃതർ കരുതൽ വാസത്തിൽ ആക്കിയിരിക്കുകയാണ്. ഇവർ പൊതുജനങ്ങളുമായി ഒരു സമ്പർക്കവും നടത്തിയിട്ടില്ല. അതിനാൽ ആശങ്ക വേണ്ട. സ്കൂളുകൾ അടക്കേണ്ട സാഹചര്യംപോലും ഇല്ലെന്നു ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. മുന്നൊരുക്കത്തിെൻറ ഭാഗമായി പൊതുപരിപാടികൾ, മേളകൾ തുടങ്ങിയവ റദ്ദാക്കുന്നുണ്ട്. ഞായറാഴ്ച മൂന്നു പ്രവാസികളിലാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
പൂർണസജ്ജമായി ഹമദ് മെഡിക്കൽകോർപറേഷൻ
രോഗബാധയുടെ പശ്ചാത്തലത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) തങ്ങളുടെ ജീവനക്കാരുടെ വാർഷികാവധി റദ്ദാക്കിയിട്ടുണ്ട്. നേരത്തേ അനുവദിച്ച അവധികളും ഇതിൽപെടും. അവധി പിന്നീട് അനുവദിക്കാനോ പകരമായി വേതനം നൽകാനോ ആണ് തീരുമാനം. അടിയന്തര സാഹചര്യമുള്ളവർക്ക് മാത്രമേ അവധി അനുവദിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്. ഖത്തറിലും ഇന്ത്യയിലും രോഗബാധയുള്ളതിനാൽ ഏതെങ്കിലും തരത്തിൽ താൽക്കാലികമായെങ്കിലും ഇരുരാജ്യങ്ങളിലേക്കും യാത്രവിലക്കു വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇതിനാൽ അത്യാവശ്യത്തിനല്ലാതെ നാട്ടിൽ കഴിയുന്ന പ്രവാസികൾ പ്രത്യേകിച്ചും വിസ കാലാവധി ഉടൻ തീരുന്നവർ ദോഹയിൽ തിരിച്ചെത്താൻ തിരക്കുകൂട്ടുന്നുണ്ട്.