ശൈഖ് ഹമദ് പരിഭാഷ അവാർഡ് 2020: സൃഷ്ടികൾ സ്വീകരിക്കുക ജൂൺ 30വരെ
text_fieldsേദാഹ: പരിഭാഷ മേഖലയിൽ ആഗോളതലത്തിൽതന്നെ പ്രധാനപ്പെട്ട ഖത്തറിലെ ശൈഖ് ഹമദ് പരി ഭാഷ അവാർഡിെൻറ 2020ലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. 2020 ജൂൺ 30 ആണ് ആറാമത് എഡിഷൻ അവാർഡിന് സൃഷ്ടികൾ സ്വീകരിക്കുന്ന അവസാനതീയതിയെന്ന് ബോർഡ് ഓഫ് ട്രസ്റ്റീസ് അറിയിച്ചു . അവാർഡിെൻറ മീഡിയ കൺസൾട്ടൻറ് ഡോ. ഹനാൻ അൽ ഫയാദ് വാർത്തസമ്മേളനത്തിൽ വിശദാംശങ്ങൾ വിശദീകരിച്ചു. അവാർഡിെൻറ നടപടിക്രമങ്ങളിലും വിഭാഗങ്ങളിലും ഇത്തവണയും മാറ്റങ്ങളില്ല. അറബിയിൽനിന്ന് വിവിധ ഭാഷകളിലേക്കുള്ള വിവർത്തനം, വിവിധ ഭാഷകളിൽനിന്ന് അറബിയിലേക്കുള്ള വിവർത്തനം അഥവാ അറബിയെ അടിസ്ഥാന ഭാഷയാക്കിയാണ് അവാർഡിെൻറ വിവിധ വിഭാഗങ്ങൾ ഉള്ളത്.
യുവാക്കൾക്കിടയിലും പ്രസിദ്ധീകരണാലയങ്ങൾക്കിടയിലും പരിഭാഷ പ്രോത്സാഹിപ്പിക്കുക, പരിഭാഷയുടെ ഗുണനിലവാരം ഉയർത്തുക എന്നതാണ് അവാർഡിെൻറ പ്രധാനലക്ഷ്യമെന്ന് ഡോ. ഹനാൻ പറഞ്ഞു. അറബി, ഇംഗ്ലീഷ് എന്നിവക്കുപുറമേ ഇത്തവണ പേർഷ്യൻ ഭാഷയെയാണ് ഉപഭാഷയായി തെരെഞ്ഞടുത്തിരിക്കുന്നത്. അച്ചീവ്മെൻറ് വിഭാഗത്തിൽ പുതിയ അഞ്ചുഭാഷകളെയും ഇത്തവണ ഉൾെപ്പടുത്തിയിട്ടുണ്ട്. ബംഗാളി, പഷ്തു, സ്വീഡിഷ്, കൊറിയൻ, ഹൗസ എന്നീ ഭാഷകളാണിവ. അറബിയിൽനിന്ന് ഇംഗ്ലീഷിലേക്കുള്ള വിവർത്തനം, ഇംഗ്ലീഷിൽനിന്ന് അറബിയിലേക്കുള്ള വിവർത്തനം, അറബിയിൽനിന്ന് പേർഷ്യനിലേക്കുള്ള വിവർത്തനം, പേർഷ്യനിൽനിന്ന് അറബിയിേലക്കുള്ള വിവർത്തനം, അച്ചീവ്മെൻറ് വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് അവാർഡ്.
രണ്ട് മില്യൺ ഡോളർ ആണ് അവാർഡിെൻറ മൊത്തം തുക. www.hta.qa/en എന്ന വെബ് സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്. ആദ്യവിഭാഗത്തിലേക്കുള്ള പരിഭാഷ സൃഷ്ടികൾ അവാർഡ് പ്രഖ്യാപനത്തിെൻറ അഞ്ചുവർഷം മുമ്പ് പ്രസിദ്ധീകരിച്ചവയായിരിക്കണം. അച്ചീവ്മെൻറ് വിഭാഗത്തിൽ ഈ നിബന്ധന ഇല്ല. നേരത്തേ അവാർഡ് ലഭിച്ചവർക്ക് അഞ്ച് വർഷം കഴിഞ്ഞ് നിബന്ധനകൾക്ക് വിധേയമായി വീണ്ടും അവാർഡിന് അപേക്ഷിക്കാം. അവാർഡിനുള്ള ഒരു സൃഷ്ടി മറ്റുള്ളവർക്ക് നാമനിർദേശം ചെയ്യാം. വിവിധ ദേശങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാകുക, വൈജാത്യങ്ങൾ അംഗീകരിക്കുക, പരിഭാഷപോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക, ഇസ്ലാമിക സംസ്കാരത്തെ അഭിവൃദ്ധിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് അവാർഡ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
