Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗൂ​ഗ്ൾ ക്ലൗ​ഡ്...

ഗൂ​ഗ്ൾ ക്ലൗ​ഡ് സ​ർ​വി​സ്: മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ ആ​ദ്യ​ കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റു​ന്നു

text_fields
bookmark_border
ഗൂ​ഗ്ൾ ക്ലൗ​ഡ് സ​ർ​വി​സ്: മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ ആ​ദ്യ​ കേ​ന്ദ്ര​മാ​യി ഖ​ത്ത​ർ മാ​റു​ന്നു
cancel

ദോ​ഹ: ഗൂ​ഗ്​​ള്‍ ക്ലൗ​ഡ് സ​ര്‍വി​സ് സേ​വ​ന​ങ്ങ​ളു​ടെ മേ​ഖ​ല ആ​സ്ഥാ​ന​മാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. അ​റ​ബ് മേ​ഖ​ല​യി​ല്‍ ക്ലൗ​ഡ് സ​ര്‍വി​സു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഗ ൂ​ഗ്ള്‍ ഖ​ത്ത​റി​ൽ ആ​സ്ഥാ​നം തു​റ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഖ​ത്ത​ര്‍ വി​ഷ​ന്‍-2030​​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ഖ​ത്ത​ര്‍ അ​ടു​ക്കു​ന്നു​തി​നും ഇ​ത് വ​ഴി​യൊ​രു​ക്കും. ഖ​ത്ത​ര്‍ ഫ്രീ ​സോ​ണ്‍ അ​തോ​റി​റ്റി​യാ​ണ് ഇ​ക്കാ​ര്യം വാ​ര്‍ത്ത​കു​റി​പ്പി​ല്‍ അ​റി​യി​ച്ച​ത്. മി​ഡി​ല്‍ ഈ​സ്​​റ്റി​ലെ​ത​ന്നെ ഗൂ​ഗി​ളി​െൻറ ആ​ദ്യ​ത്തെ ന​യ​ത​ന്ത്ര ക​രാ​റാ​ണ് ഖ​ത്ത​റു​മാ​യി ഒ​പ്പു​വെ​ക്കാ​ന്‍ പോ​കു​ന്ന​ത്.

ഗൂ​ഗി​ളി​െൻറ ഈ ​തീ​രു​മാ​നം ഖ​ത്ത​റി​െൻറ യ​ശ​സ്സു​യ​ര്‍ത്തി​യെ​ന്ന് ഖ​ത്ത​ര്‍ ഫ്രീ ​സോ​ണ്‍ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ അ​ഹ​മ്മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ സൈ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നു ബി​ല്യ​ണ്‍ ഖ​ത്ത​രി റി​യാ​ല്‍ ചെ​ല​വി​ലാ​ണ് ഗൂ​ഗ്​​ള്‍ ക്ലൗ​ഡ് ആ​സ്ഥാ​ന മ​ന്ദി​രം ഖ​ത്ത​റി​ല്‍ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വ്യോ​മ​യാ​നം, ഗ​താ​ഗ​തം, ലോ​ജി​ക്ക​ല്‍ ട്രാ​ന്‍സ്പോ​ര്‍ട്, സൈ​ബ​ര്‍ സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ക്ലൗ​ഡ് സേ​വ​ന​ങ്ങ​ള്‍മൂ​ലം കൈ​വ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story