ഖത്തർ മാരിടൈം എക്സിബിഷൻ റദ്ദാക്കി
text_fieldsദോഹ: ആഗോള തലത്തിൽ കോവിഡ് വ്യാപിച്ചതോടെ ലോകത്തിലെ വിവിധ പരിപാടികൾ റദ്ദാക്കിത്തു ടങ്ങി. സ്പെയിനിലെ മൊബൈൽ വേൾഡ് കോൺഫറൻസ്, ജർമനിയിലെ ഐ.ടി.ബി, ജനീവ ഇൻറർനാഷനൽ ഓട്ട ോ ഷോ എന്നിവയുൾപ്പെടെ നിരവധി ആഗോള ഇവൻറുകൾ റദ്ദാക്കിയ പശ്ചാത്തലത്തിൽ ഖത്തർ മാരി ടൈം എക്സിബിഷൻ ‘ഡിംഡെക്സ് 2020’ ഇവൻറും റദ്ദാക്കാൻ സംഘാടക സമിതി തീരുമാനിച്ചു. ദോഹ ഇൻറർനാഷനൽ മാരിടൈം ഡിഫൻസ് എക്സിബിഷൻ കോൺഫറൻസ് (ഡിംഡെക്സ്) വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായും ഖത്തർ സർക്കാറുമായും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
മാർച്ച് 16 മുതൽ18 വരെയാണ് ദോഹ ഇൻറർനാഷനൽ മാരിടൈം ഡിഫൻസ് എക്സിബിഷനും കോൺഫറൻസും (ഡിംഡെക്സ്) നടത്താൻ തീരുമാനിച്ചിരുന്നത്.
എക്സിബിഷൻ സെൻററായ ഡി.ഇ.സി.സി വേദിയാകുന്ന ഇവൻറിന് മുന്നോടിയായി വ്യാപക പ്രചാരണങ്ങളും നടത്തിയിരുന്നു. കോവിഡ് ബാധയുടെ അപകടങ്ങൾ ഖത്തറിൽ താരതമ്യേന കുറവാണെങ്കിലും പൊതുജനങ്ങളുടെയും സ്വദേശികളുടെയും സന്ദർശകരുടെയും ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് പരിപാടി റദ്ദാക്കുന്നതെന്നും സംഘാടകർ അറിയിച്ചു. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മെൻറർഷിപ് പ്രോഗ്രാം ഖുംറയും റദ്ദാക്കുന്നതായി സംഘാടകർ അറിയിച്ചു. മാർച്ച് എട്ടിന് നടക്കാനിരുന്ന സീസൺ ഓപണിങ് മോട്ടോ ജി.പി മത്സരങ്ങൾ മാറ്റിവെക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര മോട്ടോർ സൈക്ലിങ് ഫെഡറേഷനാണ് പ്രഖ്യാപനം നടത്തിയത്. ഇറ്റലി ഉൾപ്പെടെ കോവിഡ് പടർന്ന രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾകൂടി മത്സരത്തില്‍ പങ്കെടുക്കുന്ന ടൂർണമെൻറാണിത്. മുൻകരുതൽ നടപടിയെന്നോണമാണ് പ്രധാന കായിക മത്സരങ്ങള്‍ മാറ്റിവെക്കാനുള്ള ഈ തീരുമാനം. ഏഷ്യൻ ടാലൻറ് കപ്പ് മത്സരങ്ങളും ഇതിനകം മാറ്റിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
