Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്-19: ഖത്തറിൽ...

കോ​വി​ഡ്-19: ഖത്തറിൽ ര​ണ്ടു സ്വ​ദേ​ശി​ക​ൾ​ക്കു​കൂ​ടി രോഗബാധ

text_fields
bookmark_border
കോ​വി​ഡ്-19: ഖത്തറിൽ ര​ണ്ടു സ്വ​ദേ​ശി​ക​ൾ​ക്കു​കൂ​ടി രോഗബാധ
cancel

ദോ​ഹ: ഖ​ത്ത​റി​ല്‍ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​റാ​നി​ല്‍നി​ന്ന് തി​രി​ച്ചെ​ത്തി​ച്ച ര​ണ്ടു സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ, ഖ​ത്ത​റി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നാ​യി ഉ​യ​ര്‍ന്നു. മൂ​വ​രും ഇ​റാ​നി​ൽ നി​ന്ന് തി​രി​കെ​യെ​ത്തി​യവ​രാ​ണെ​ന്നും ഇ​വ​രെ ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന് കീ​ഴി​ൽ സാം​ക്ര​മി​ക​രോ​ഗ ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലെ ഐ​െ​സാ​ലേ​ഷ​ന്‍ മു​റി​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം 36കാ​ര​നാ​യ സ്വ​ദേ​ശി യു​വാ​വി​ൽ കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കൊ​റോ​ണ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഇ​റാ​നി​ല്‍നി​ന്ന് പ്ര​ത്യേ​കം വി​മാ​ന​ത്തി​ല്‍ തി​രി​കെ​യെ​ത്തി​ച്ച​വ​രെ​യെ​ല്ലാം ദോ​ഹ​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ 14 ദി​വ​സ​ത്തേ​ക്ക് ഐ​െ​സാ​ലേ​ഷ​ന്‍ മു​റി​ക​ളി​ലേ​ക്ക് മാ​റ്റി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ്-19 ബാ​ധി​ച്ച മൂ​ന്നു​പേ​രു​ടെ​യും ആ​രോ​ഗ്യ​നി​ല സു​സ്ഥി​ര​മാ​യി തു​ട​രു​ന്ന​താ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​നി​ല്‍നി​ന്നും തി​രി​കെ​യെ​ത്തി​യ മ​റ്റു​ള്ള​വ​രും മ​ന്ത്രാ​ല​യ​ത്തി​െൻറ ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സു​ശ​ക്ത​മാ​യ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളാ​ണ് മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​നു​ത​ന്നെ ഭീ​തി പ​ര​ത്തി കൊ​റോ​ണ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കേ​സ് ക​ണ്ടെ​ത്തു​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. അ​തു​കൊ​ണ്ടു ഏ​തു സാ​ഹ​ച​ര്യ​ങ്ങ​ളെ​യും നേ​രി​ടാ​ന്‍ സ​ജ്ജ​മാ​യി ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. സ്ഥി​രീ​ക​രി​ച്ച മൂ​ന്നു കേ​സു​ക​ളി​ലും അ​വ​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഒ​രു ത​ര​ത്തി​ലും ബ​ന്ധ​പ്പെ​ടു​ക​യോ ഇ​ട​പ​ഴ​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യി​യ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തു​കൊ​ണ്ടു​ത​ന്നെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ വി​ര​ള​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story