കടുത്ത പനി, ചുമ, ശ്വാസംമുട്ടല്‍ അഥവാ ശ്വസിക്കാന്‍ പ്രയാസം എന്നിവയാണ് കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. വൈറസ് കൂടുതല്‍ തീവ്രമാകുന്നതോടെ ഈ അണുബാധ ന്യുമോണിയ, സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം, വൃക്ക തകരാറ് എന്നിവ സംഭവിച്ചേക്കാം. ഒരുപക്ഷേ മരണത്തിലേക്ക് നയിക്കാനും ഇതു കാരണമാകും. പനി, ചുമ, ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുകയും കൂടാതെ നിങ്ങള്‍ ചൈനയിലേക്ക് യാത്ര ചെയ്തിരിക്കുകയും അല്ലെങ്കില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ അണുബാധയേറ്റ ഒരു വ്യക്തിയുമായി സമ്പര്‍ക്കത്തിലായിരിക്കുകയും ആണെങ്കില്‍, ഉടന്‍തന്നെ ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയോ 66740948, 66740951 എന്നീ നമ്പറുകളില്‍ ഏതിലെങ്കിലും ഹോട്ട്ലൈനില്‍ ബന്ധപ്പെടുകയോ വേണം.
വൈറസ് ആവിര്‍ഭവിച്ചത് ഒരു മൃഗ സ്രോതസ്സില്‍ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും വിവിധ ലോകരാജ്യങ്ങളില്‍ ഇപ്പോള്‍ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പടരുന്ന രീതിയിലാണ് വ്യാപിക്കുന്നത്. ജലദോഷവും മറ്റ് ശ്വസന രോഗാണുക്കളും പടരുന്നതിന് സമാനമായി, അണുബാധയേറ്റ ഒരു വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശ്വസന കണികകള്‍ മുഖേനെയാണ്പടരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. നോവല്‍ കൊറോണ വൈറസിനെനതിരെ സംരക്ഷണം നല്‍കുന്നതിന് നിലവില്‍ പ്രതിരോധ കുത്തിെവപ്പുകളൊന്നും ലഭ്യമല്ല. വൈറസ് ബാധിച്ച ആളുകള്‍ക്ക് അവരുടെ രോഗലക്ഷണങ്ങളില്‍ ആശ്വാസം പകരുന്നതിനുള്ള വൈദ്യപരിചരണമാണ് ലഭ്യമാക്കുന്നത്.