Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഔ​ഷ​ധ​ങ്ങ​ളു​മാ​യി...

ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ൽ​നി​ന്ന് എ​ട്ടു വി​മാ​ന​ങ്ങ​ൾ ചൈ​ന​യി​ലേ​ക്ക്

text_fields
bookmark_border
ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​റി​ൽ​നി​ന്ന്  എ​ട്ടു വി​മാ​ന​ങ്ങ​ൾ ചൈ​ന​യി​ലേ​ക്ക്
cancel

ദോ​ഹ: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച ചൈ​ന​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ർ ഔ​ഷ​ധ​ങ്ങ​ൾ എ​ത്തി​ക്ക ും. രോ​ഗ​ബാ​ധി​ത​രാ​യ ചൈ​നീ​സ് ജ​ന​ത​ക്ക് നി​റ​യെ ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് എ​ട്ട് വി​മാ​ന​ങ്ങ​ൾ ചൈ​ന​യി​ലേ​ക്ക് പ​റ​ക്കു​മെ​ന്ന് ഖ​ത്ത​ർ ദേ​ശീ​യ ടൂ​റി​സം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ർ അ​ൽ ബേ​ക്ക​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ചൈ​ന​യി​ലേ​ക്ക് അ​യ​ക്കു​ന്ന എ​ട്ടു വി​മാ​ന​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണം ബെ​യ്​​ജി​ങ്ങി​ലേ​ക്കും മൂ​ന്നു പേ​ർ ഷാ​ങ്ഹാ​യി​ലേ​ക്കു​മാ​ണ് ഔ​ഷ​ധ​ങ്ങ​ളെ​ത്തി​ക്കു​ന്ന​ത്. മൂ​ന്നു വി​മാ​ന​ങ്ങ​ൾ ഗ്വാ​ങ്‌​ഷൂ​വി​ലേ​ക്കും പോ​കും.

ഈ ​എ​ട്ടു വി​മാ​ന​ങ്ങ​ളി​ലു​മാ​യി വൈ​റ​സ് ബാ​ധി​ത​രാ​യ​വ​ർ​ക്കു​ള്ള ഔ​ഷ​ധ​ങ്ങ​ളാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും അ​ൽ ബേ​ക്ക​ർ പ​റ​ഞ്ഞു. നാ​ലു വീ​തം മി​നി​റ്റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ലാ​ണ് എ​ട്ടു വി​മാ​ന​ങ്ങ​ളും ചൈ​ന​യി​ലേ​ക്ക് പ​റ​ക്കു​ന്ന​ത്. ഇ​ത് ചൈ​നീ​സ് ജ​ന​ത​യോ​ടു​ള്ള ഖ​ത്ത​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന പി​ന്തു​ണ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ മെ​ഡി​ക്ക​ൽ സാ​ധ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ചൈ​ന​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ വാ​ഗ്ദാ​നം ചെ​യ്ത ഏ​ക അ​ന്താ​രാ​ഷ്്ട്ര എ​യ​ർ​ലൈ​നും ഖ​ത്ത​ർ എ​യ​ർ​വേ​യ്സാ​ണെ​ന്നും അ​ൽ ബേ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ചൈ​ന​യി​ലേ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് സോ​ഫ്റ്റ് വെ​യ​ർ വേ​ഗ​ത്തി​ൽ പ​രി​ഷ്ക​രി​ക്കാ​നു​ള്ള വ​ഴി​ക​ൾ ക​ണ്ടെ​ത്താ​ൻ അ​വ​ർ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatarqatar newsqatar newsgulf newsgulf news
News Summary - qatar-qatar news-gulf news
Next Story