പൊതു ഇടങ്ങൾക്ക് പുതുമോടി പകരാൻ കുട്ടിക്കൂട്ടം രംഗത്ത്
text_fieldsദോഹ: രാജ്യത്തെ നിരത്തുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിന് വൃക്ഷത്തൈ കളുമായി കുട്ടിക്കൂട്ടം രംഗത്തിറങ്ങി. ഓഡിയോ എജുക്കേഷന്‍ കോംപ്ലക്സിലെ വിദ്യാര്‍ഥിക ളാണ് പൊതു ഇടങ്ങൾക്ക് പച്ചപ്പ് പകരുന്ന പദ്ധതിക്കായി ഒന്നിച്ചത്. അറബ് ലീഗ് സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായ പദ്ധതിപ്രദേശത്ത് വിദ്യാര്‍ഥികള്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചു. ഖത്തര്‍ പദ്ധതികളിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് കാമ്പയിന് നടപ്പാക്കുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്കാലിെൻറ നേതൃത്വത്തിലാണ് അറബ് ലീഗ് സ്ട്രീറ്റ് വികസനപദ്ധതി നടപ്പാക്കുന്നത്.വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക,
വിവിധ വിദ്യാഭ്യാസ ഘട്ടങ്ങളില്‍ സ്കൂള്‍ വിദ്യാർഥികളില്‍ പാരിസ്ഥിതിക മൂല്യങ്ങള്‍ വളര്‍ത്തുക, പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും കടമയാണെന്ന് ഊന്നിപ്പറയുക തുടങ്ങിയവയാണ് കാമ്പയിന് ലക്ഷ്യം. കാമ്പയിെൻറ ഒന്നാംഘട്ടത്തിന് അടുത്തിടെ ഔദ്യോഗികമായി തുടക്കമായിരുന്നു. നിരവധി പദ്ധതികളുടെ രൂപകല്പനയും നടപ്പാക്കലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 31,750 ചതുരശ്ര മീറ്റര്‍ ഹരിത പ്രദേശങ്ങള്‍, 11 കിലോമീറ്റര്‍ കാല്‍നട, സൈക്കിള്‍ പാതകള്‍, 50 ബൈക്ക് റാക്കുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. കാമ്പയിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യത്തെക്കുറിച്ചും സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി ജനറല്‍ എന്‍ജിനീയര്‍ അംന അല്‍ബാദര്‍ വിശദീകരിച്ചു. ഓഡിയോ എജുക്കേഷന്‍ കോംപ്ലക്സിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം അശ്ഗാല്‍ കാമ്പയിനില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ടെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അലി ഖലഫ് അല്കുബൈബസി പറഞ്ഞു.
ഖത്തര്‍ പരിസ്ഥിതിക്ക് അനുയോജ്യമായ അല്സിദര്, സുമുര്‍ ഉൾപ്പെടെയുള്ള മരങ്ങളാണ് പദ്ധതിപ്രദേശത്ത് നട്ടുപിടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി രാജ്യത്ത് ഹരിതസ്ഥലം വിപുലീകരിക്കേണ്ടതിെൻറ പ്രാധാന്യം മുന്‍നിര്‍ത്തിയാണിത്.കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും നിർമാണം, ഹരിത പ്രദേശങ്ങളുടെ നിർമാണവും പരിപാലനവും, മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍, സുപ്രധാന മേഖലകളുടെ വികസനം, രാജ്യമെമ്പാടും കലാസൃഷ്്ടികള് ചേര്‍ക്കല്‍ എന്നിവയെല്ലാം കാമ്പയിെൻറ ഭാഗമാണ്. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ പാതകളുടെയും സംയോജിതവും സുരക്ഷിതവുമായ ഒരു ശൃംഖല കെട്ടിപ്പടുക്കുക, മരങ്ങള്‍ നട്ടുപിടിപ്പിക്കുക, ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുക, ദോഹ സൗന്ദര്യവത്കരണം, കോര്‍ണീഷ് വികസനം എന്നിവ ഉൾപ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. പവര്‍ സ്റ്റേഷനുകള്‍ പോലുള്ള മറ്റുചില മേഖലകള്‍ ഹരിത പ്രദേശങ്ങളാക്കി മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
