ഖത്തറിൽ തേൻമധുരവുമായെത്തിയത് 37 രാജ്യങ്ങൾ
text_fieldsദോഹ: ആയിരങ്ങളെ ആകർഷിച്ച സൂഖ് വാഖിഫിലെ മൂന്നാമത് തേൻ മേളക്ക് പരിസമാപ്തി. 37 രാജ്യങ് ങളിൽ നിന്നായി 150ലധികം കമ്പനികളുടെ പങ്കാളിത്തമാണ് ഇത്തവണത്തെ തേൻ മേളയുടെ സവിശേഷ ത. 50ലധികം ഇനം തേനുകൾ ഇത്തവണ പ്രദർശനത്തിനും വിൽപനക്കുമായി മേളയിലെത്തിയിരുന്നു. ആയിരക്കണക്കിനാളുകളാണ് സൂഖ് വാഖിഫിലെ തേൻ മേള സന്ദർശിക്കാൻ എത്തിയതെന്ന് മേളയുടെ ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറയും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും സഹകരണത്തോടെ ൈപ്രവറ്റ് എൻജിനീയറിങ് ഓഫിസാണ് മേള സംഘടിപ്പിച്ചത്.അതേസമയം, മേളയിൽ പങ്കെടുക്കാനെത്തിയ മൂന്നു കമ്പനികളെ മേളയിൽനിന്ന് വിലക്കിയെന്നും മന്ത്രാലയത്തിെൻറ നിയമ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് വിലക്കിയതെന്നും ഖാലിദ് അൽ സുവൈദി വെളിപ്പെടുത്തി.
രണ്ട് കമ്പനികളുടെ തേനിൽ 20 ശതമാനത്തിലധികം ഈർപ്പം കണ്ടെത്തിയതിനാലും ഒരു കമ്പനിയുടെ തേൻ സൂക്ഷിക്കുന്നതിനുപയോഗിച്ച പ്ലാസ്റ്റിക് പാത്രങ്ങൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കാരണത്താലുമാണ് വിലക്ക്. തേനിലെ ഈർപ്പം അതിെൻറ ദീർഘകാല ഉപയോഗത്തെ നശിപ്പിക്കുമെന്നും കേവലം മൂന്നു മാസത്തിലപ്പുറം ഇത് സൂക്ഷിക്കാൻ കഴിയില്ലെന്നും ഖത്തറിലെ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കമ്പനികൾ വരുംവർഷങ്ങളിലെ മേളകളിൽനിന്നും മാറ്റിനിർത്തപ്പെടുമെന്നും കേസ് ഫയലുകൾ ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് നീക്കിയിട്ടുണ്ടെന്നും അൽ സുവൈദി പറഞ്ഞു. മേളയിൽ പങ്കെടുക്കുന്ന 20ലധികം വരുന്ന പ്രാദേശിക കമ്പനികൾക്കായി തേനിെൻറ ഗുണവും മണവും നിറവും അടിസ്ഥാനമാക്കി പ്രത്യേക മത്സരവും അധികൃതർ സംഘടിപ്പിച്ചു. ഒന്നാം സ്ഥാനത്തിന് 10,000 റിയാലും രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 7500, 5000 റിയാലുമാണ് സമ്മാനത്തുക. 50ലധികം ഇനങ്ങളിൽ 10 ഇനങ്ങൾ ആദ്യമായാണ് മേളക്കെത്തിയതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ സ്വീഡൻ, ഡെന്മാർക്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇത്തവണ ആദ്യമായി പ്രദർശനത്തിനെത്തിയതും വേറിട്ട കാഴ്ചയായി. തേനിെൻറ ഗുണമേന്മ പരിശോധിക്കുന്നതിനുള്ള ഒമാനി ലബോറട്ടറിയും മേളയിലുണ്ടായിരുന്നു. ഖത്തറിെൻറ തേൻ ഉൽപാദനം വർഷത്തിൽ 45 ടൺ ആണെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരേത്ത അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.