തേൻ മേള സമാപിച്ചു; വിറ്റത് 40 ടൺ
text_fieldsദോഹ: സൂഖ് വാഖിഫ് ഹണി എക്സിബിഷെൻറ മൂന്നാം എഡിഷന് സമാപനം. 10 ദിവസം നീണ്ടുനിന്ന മേളയിൽ വിറ്റഴിഞ്ഞത് 40 ടൺ തേൻ. വിദേശ കമ്പനികളുമായി പത്തോളം കരാർ ഒപ്പിടാൻ കഴിഞ്ഞതായും സംഘാടകർ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അഞ്ച് ടൺ വർധന ഉണ്ടായിട്ടുണ്ട്. ഇത് മേളയുടെ വിജയമാണ് സൂചിപ്പിക്കുന്നതെന്ന് പരിപാടിയുടെ സംഘാടകരായ പ്രൈവറ്റ് എൻജിനീയറിങ് ഒാഫിസ് അറിയിച്ചു. വാണിജ്യ, വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് വിപണി ഒരുക്കിയത്.
37 രാജ്യങ്ങളിൽ നിന്നുള്ള 150 കമ്പനികൾ അണിനിരന്ന എക്സിബിഷനിൽ 50ൽപരം വ്യത്യസ്ത തേനുകൾ വിപണിയിലെത്തി. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. സ്വീഡൻ, ഡെൻമാർക്ക്, യു.എസ് എന്നിവിടങ്ങളിൽ നിന്ന് ആദ്യമായി വ്യാപാരികൾ എത്തി എന്നത് ഇൗ എഡിഷെൻറ സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
