കാൽ നൂറ്റാണ്ടിെൻറ വിജയഗാഥയുമായി ഖത്തർ ഫൗണ്ടേഷൻ
text_fieldsദോഹ: വിദ്യാഭ്യാസമെന്നതാണ് നമ്മുടെ യഥാർഥ സമ്പത്തെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സ ൺ ശൈഖ മൗസ ബിൻത് നാസർ. വിദ്യാഭ്യാസത്തിലൂടെ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നത് മ റ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഖത്തർ ഫൗണ്ടേഷന് മുന്നിലുണ്ടായിരുന്ന പ് രധാന വെല്ലുവിളിയെന്നും ഇന്ന് ഒരുപിടി നേട്ടങ്ങളുമായി ഖത്തർ ഫൗണ്ടേഷൻ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും ശൈഖ മൗസ കൂട്ടിച്ചേർത്തു. ഖത്തർ ഫൗണ്ടേഷൻ 25ാം വാർഷികത്തോടനുബന്ധിച്ച് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ നടന്ന ഐ.ആം.ക്യു.എഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. 1995ൽ സ്ഥാപിതമായ ഖത്തർ ഫൗണ്ടേഷെൻറ നേട്ടങ്ങളിലും, ലോകത്തിനും ഖത്തറിനും ഫൗണ്ടേഷെൻറ സംഭാവനകളിലുമൂന്നി സംഘടിപ്പിച്ച പരിപാടിയിൽ ഖത്തർ ഫൗണ്ടേഷൻ ജീവനക്കാർ, വിദ്യാർഥികൾ, അധ്യാപകർ, ഫാക്കൽറ്റികൾ, ഗവേഷകർ എന്നിവരുൾപ്പെടുന്ന ഖത്തർ ഫൗണ്ടേഷൻ കമ്യൂണിറ്റി അംഗങ്ങൾ പങ്കെടുത്തു.
മന്ത്രിമാരും നേതാക്കളും വിശിഷ്ടാതിഥികളും ചടങ്ങിനെത്തിയിരുന്നു. നമ്മുടെ പൈതൃകത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വിദ്യാഭ്യാസ പരിസ്ഥിതി സംവിധാനം കെട്ടിപ്പടുക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇന്നിവിടെ നടന്ന പരിപാടികളിലെല്ലാം ഖത്തർ യുവത്വത്തിെൻറ അഭിമാനവും ആത്മവിശ്വാസവും ദർശിക്കാൻ സാധിച്ചുവെന്നും അതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നെന്നും ചെയർപേഴ്സൻ ചൂണ്ടിക്കാട്ടി. ഖത്തരി സംസ്കാരത്തിലും സ്വത്വത്തിലും അടിയുറച്ച്, അറബി ഭാഷ സംസാരിച്ചാണ് അവർ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതെന്നും ഇതാണ് ഖത്തർ ഫൗണ്ടേഷനിലൂടെ നാം കൊണ്ടുവരാനാഗ്രഹിച്ചതെന്നും രാജ്യത്തെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ലക്ഷ്യവും ഇതു തന്നെയാണെന്നും അവർ വിശദീകരിച്ചു.എനിക്കൊരു സ്വപ്നമുണ്ടായിരുന്നു, അതിനെയാണ് ഖത്തർ ഫൗണ്ടേഷനിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. ക്യൂ.എഫ് വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയുമായി നടത്തിയ പാനൽ ചർച്ചയിൽ ശൈഖ മൗസ പറഞ്ഞു.
വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ, പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസൻ റാഷിദ് അൽ ദിർഹം, എക്സോൺ മൊബീൽ ജോയൻറ് വെൻച്വർ എക്സിക്യൂട്ടിവ് ഡയറക്ടറും വൈസ്പ്രസിഡൻറുമായ ഡൊമിനിക് ജെനെറ്റി എന്നിവരും പാനൽ ചർച്ചയിൽ സംബന്ധിച്ചു. വിവരങ്ങളുടെ ഉൽപാദനത്തിലും ആശയങ്ങളുടെ സൃഷ്ടിയിലും പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും കേന്ദ്രീകരിച്ചായിരുന്നു ഫൗണ്ടേഷെൻറ പ്രയാണമെന്നും ശൈഖ മൗസ പറഞ്ഞു. യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ഇപ്പോൾ പിന്നിടുന്നതെന്നും എവിടെനിന്നാണ് ഇവിടെയെത്തിയതെന്നും എല്ലാം നേടിയെടുത്തോ എന്നും ഇനിയെന്തല്ലാം കാര്യങ്ങൾ ചെയ്യാനുണ്ടെന്നും നമ്മൾ നമ്മോട് തന്നെ ചോദിക്കേണ്ട സന്ദർഭമാണിതെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
