മിസൈമീർ ഇൻറർചെയ്ഞ്ചിലെ പുതിയ പാലവും അടിപ്പാതയും സജ്ജം
text_fieldsദോഹ: മിസൈമീർ ഇൻറർചെയ്ഞ്ചിലെ പുതിയ പാലവും അടിപ്പാതയും പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. റൗദത് ഖൈൽ സ്ട്രീറ്റിൽനിന്ന് ഇൻ ഡസ്ട്രിയൽ ഏരിയയിലേക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ കഴിയുന്ന 1300 മീറ്റർ നീളമുള്ള മേൽപാലമാണ് ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തത്. ദോഹ എക്സ്പ്രസ് വേയിൽനിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്കുള്ള 450 ദൈർഘ്യമുള്ള അടിപ്പാതയും അധികൃതർ ഭാഗികമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇവ ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ റൗദത് ഖൈൽ സ്ട്രീറ്റിനെയും ദോഹ എക്സ്പ്രസ് ഹൈവേയെയും ഇൻഡസ്ട്രിയൽ ഏരിയ റോഡിനെയും ബന്ധിപ്പിക്കുന്നതിന് നേരേത്ത ഉപയോഗിച്ചിരുന്ന സിഗ്നലുകളെല്ലാം റോഡിൽനിന്ന് അശ്ഗാൽ നീക്കം ചെയ്തു.ദോഹ എക്സ്പ്രസ് വേക്കും ഇ-റിങ് റോഡിനും റൗദത് ഖൈൽ സ്ട്രീറ്റിനും ഇൻഡസ്ട്രിയൽ ഏരിയ റോഡിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കുന്നതിൽ പുതിയ ഗതാഗത പരിഷ്കരണം ഏറെ സഹായിക്കുമെന്ന് േപ്രാജക്ട് എൻജിനീയർ ഹസൻ അൽ ഗാനെം പറഞ്ഞു.
അണ്ടർ പാസിലും പുതിയ പാലത്തിലുമായി രണ്ടു വരികളാണ് ഗതാഗതത്തിനായി തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈമീർ ഇൻറർചെയ്ഞ്ച് പദ്ധതിയിലെ 220 മീറ്റർ നീളമുള്ള ആദ്യ ഇൻറർചെയ്ഞ്ച് ഈയടുത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഇ-റിങ് റോഡിൽനിന്ന് റൗദത് ഖൈൽ സ്ട്രീറ്റിലേക്ക് പോകുന്നവർക്ക് ഫ്രീ എക്സിറ്റ് ഇതോടെ നടപ്പായി. ഇ-റിങ് റോഡിൽനിന്ന് ഇൻഡസ്ട്രിയൽ ഏരിയ റോഡിലേക്കുള്ളവർക്ക് തടസ്സമില്ലാതെ സഞ്ചരിക്കുന്നതിന് ഒരു കിലോമീറ്ററോളം നീളമുള്ള പാതയും ഇവിടെ ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഒമ്പത് അണ്ടർ പാസുകൾ ഉൾപ്പെടുന്ന രാജ്യത്തെ ആദ്യ മൂന്നുനില ഇൻറർചെയ്ഞ്ചാണ് മിസൈമീറിൽ നിർമാണത്തിലിരിക്കുന്നത്. ഓരോ ദിശയിലേക്കും മൂന്നുമുതൽ നാലുവരെ പാതകളാണ് ഇവിടെ നിർമിക്കുന്നത്. 6.1 കിലോമീറ്റർ നീളമുള്ള ഇൻറർചെയ്്ഞ്ച് നിർമാണം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 20,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിക്കും. റൗദത് ഖൈൽ സ്ട്രീറ്റിനെ ഇൻഡസ്ട്രിയൽ ഏരിയ റോഡുമായും ഇ-റിങ് റോഡിനെ ദോഹ എക്സ്പ്രസ് വേയുമായും കൂട്ടിയോജിപ്പിക്കുന്ന രണ്ടു പ്രധാന പാലങ്ങളും ഇൻറർചെയ്ഞ്ചിൽ നിർമാണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
