അവയവമാറ്റ ശസ്ത്രക്രിയക്ക് എച്ച്.എം.സി തയാറെടുക്കുന്നു
text_fieldsദോഹ: ഏറെ സങ്കീർണമായ ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രി യക്ക് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) തയാറെടുക്കുന്നു. എച്ച്.എം.സിക്ക് കീഴിലു ള്ള ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ േപ്രാഗ്രാമാണ് ഈ വർഷം അവസാനത്തോടെ ശസ്ത്രക്രിയകൾക്ക് തുടക്കം കുറിക്കാനൊരുങ്ങുന്നത്. ഖത്തർ സർക്കാറിെൻറയും എച്ച്.എം.സിയിലെ വിദഗ്ധരുടെയും പിന്തുണയോടെ പുതിയ അവയവ മാറ്റിവെക്കൽ പരിപാടിക്ക് ഒരുങ്ങുകയാണെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി ദ പെനിൻസുലയോട് പറഞ്ഞു. ഹൃദയം, ശ്വാസകോശം എന്നിവ മാറ്റിവെക്കുന്നതിനുള്ള ശസ്ത്രക്രിയകൾക്കുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാറിെൻറ പൂർണ പിന്തുണയുണ്ടെന്നും ഇതുസംബന്ധിച്ച് യോഗങ്ങൾ ചേർന്നതായും ഡോ. അൽ മസ്ലമാനി കൂട്ടിച്ചേർത്തു. ഹൃദയം, ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്ന അന്താരാഷ്ട്ര കേന്ദ്രങ്ങളെല്ലാം ഇതിെൻറ ഭാഗമായി സന്ദർശിച്ചുവെന്നും മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ സെൻറർ മേധാവി കൂടിയായ ഡോ. അൽ മസ്ലമാനി വിശദീകരിച്ചു.
ഈ വർഷാവസാനം ശസ്ത്രക്രിയകൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയകളിൽപെട്ടതാണ് ഹൃദയം, ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ. എല്ലാ ചികിത്സ സാധ്യതകളുടെയും വഴിയടയുന്നതോടെയാണ് അവസാന ശ്രമമെന്ന നിലയിൽ അവയവം മാറ്റിവെക്കലിന് തയാറെടുക്കുക. ഹൃദയം, ശ്വാസകോശങ്ങൾ എന്നിവ മാറ്റിവെക്കുന്നതിനുളള ശസ്ത്രക്രിയകൾക്ക് ആവശ്യമുയരുന്നുണ്ടെന്നും പുതിയ പദ്ധതി നടപ്പാകുന്നതോടെ ഇത്തരം സങ്കീർണ ശസ്ത്രക്രിയകൾക്കായി വിദേശത്ത് പോകുന്നത് ഒഴിവാക്കാനും രോഗിക്കും കുടുംബത്തിനും ആശ്വാസം നൽകാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ൽ 57 മസ്തിഷ്ക മരണ കേസുകളാണ് ഹമദ് ജനറൽ ആശുപത്രിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽനിന്ന് 12 അവയവങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ദോഹ ഡൊണേഷൻ കണക്കുകൾ പ്രകാരം അവയവം മാറ്റിവെക്കുന്നതിന് സന്നദ്ധത അറിയിച്ച് നാലുലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.അവയവദാനം സംബന്ധിച്ച് ജനങ്ങളിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ നടത്തുമെന്നും അവയവം മാറ്റിവെക്കൽ ഒരു സാമൂഹിക കർമമാണെന്നും ഡോ. അൽ മസ്ലമാനി സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.