ലോകകപ്പ് ഫുട്ബാൾ 2022: തയാറെടുപ്പിൽ ഖത്തറിന് ഫിഫയുടെ വാനോളം പ്രശംസ
text_fieldsദോഹ: മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഖത്ത ർ രണ്ടുവർഷം മുമ്പ് തന്നെ പൂർണസജ്ജമെന്ന് ഫിഫ പ്രസിഡൻറ് ജിയോനി ഇൻഫൻറിനോ. 2022 ലോകക പ്പിനായുള്ള ഖത്തറിെൻറ ഒരുക്കത്തിൽ പൂർണ സംതൃപ്തി രേഖപ്പെടുത്തിയ ഇൻഫൻറിനോ, ഖത്തറിനെ പ്രശംസിക്കാനും മറന്നില്ല. ഖത്തർ സ്പോർട്സ് മീഡിയ കമ്മിറ്റിയുമായി സഹകരിച്ച് ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് സ്പോർട്സ് ജേണലിസം അവാർഡ്ദാന ചടങ്ങിനോടനുബന്ധിച്ച സെഷനിലാണ് ഖത്തറിെൻറ തയാറെടുപ്പിനെ പ്രശംസിച്ച് ഫിഫ പ്രസിഡൻറ് രംഗത്തെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇൻറർനാഷനൽ സ്പോർട്സ് പ്രസ് അസോസിയേഷൻ പ്രസിഡൻറ് ജിയാനി മെർലോക്കൊപ്പം ആഗോളതലത്തിൽ ഫുട്ബാളിലെ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്ത സെഷനിൽ വരുംവർഷങ്ങളിൽ ഫിഫ അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളും വിശകലനം ചെയ്തു.
2022ലെ ഫിഫ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയായ ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ജിയാനി മെർലോയുടെ ചോദ്യത്തിന്, ലോകകപ്പിെൻറ രണ്ടുവർഷം മുമ്പ് തന്നെ ഖത്തർ പൂർണസജ്ജമെന്നായിരുന്നു ഇൻഫൻറിനോയുടെ മറുപടി. ഇത് ഫിഫയുടെ ചരിത്രത്തിലെ റെക്കോഡാണെന്നും ലോകകപ്പിനുമുമ്പ് ആതിഥ്യമരുളിയ രാജ്യങ്ങൾക്കൊന്നും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നും ഫിഫ പ്രസിഡൻറ് ചൂണ്ടിക്കാട്ടി.വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഖത്തർ ലോകകപ്പിനെ കാണുന്നതെന്നും ഖത്തറിലും മേഖലയിലും അറബ് പ്രദേശങ്ങളിലൊന്നടങ്കം ലോകകപ്പിെൻറ മാറ്റങ്ങൾ ദൃശ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളും അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളും മറ്റും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നതെന്നും ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിൽ നടക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻറർനാഷനൽ സ്പോർട്സ് പ്രസ് അസോസിയേഷനുമായി സഹകരിക്കുന്നതിന് ഖത്തർ സ്പോർട്സ് മീഡിയ കമ്മിറ്റിക്ക് ഫിഫ പ്രസിഡൻറ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
