Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ മേ​ൽ​വി​ലാ​സ...

ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം: ഐ​ഡി നേ​ടി​യ​വ​രെ​ല്ലാം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം; വീ​ഴ്ച വ​രു​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ

text_fields
bookmark_border
ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം: ഐ​ഡി നേ​ടി​യ​വ​രെ​ല്ലാം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം;  വീ​ഴ്ച വ​രു​ത്തി​യാ​ൽ 10,000 റി​യാ​ൽ പി​ഴ
cancel
camera_alt???????????? ????????????????? ?????????? ??????????????????????????? ???????????????? ????????????? ??????????? ???????? ???????????????? ??????????????????

ദോ​ഹ: ഖ​ത്ത​റി​ൽ പു​തി​യ മേ​ൽ​വി​ലാ​സ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള ര​ജി​സ്​േ​ട്ര​ഷ​ൻ പ്ര​ക്രി​യ​ക്ക് തു​ട​ക്കം​കു​റി​ച്ചു. അ​ടു​ത്ത ആ​റു മാ​സ​ത്തി​നു​ള്ളി​ൽ (2020 ജൂ​ലൈ 26 വ​രെ) പൗ​ര​ന്മാ​ർ, താ​മ​സ ​ക്കാ​ർ, നി​യ​മ​പ​ര​മാ​യ വ്യ​ക്തി​ക​ള​ട​ക്കം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും ത​ങ്ങ​ളു​ടെ മേ​ൽ​വി​ലാ​സം ന ി​ർ​ബ​ന്ധ​മാ​യും ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ടാ​വ​ശ്യ ​പ്പെ​ട്ടു. ഖ​ത്ത​ർ ഐ​ഡി​യു​ള്ള മു​ഴു​വ​ൻ പേ​രും പ്ര​വാ​സി​ക​ളു​ൾ​പ്പെ​ടെ നി​ർ​ബ​ന്ധ​മാ​യും മേ​ൽ​വി​ലാ​സ ം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ 10,000 റി​യാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി​വ​രും. ബോ​ധ​പൂ​ർ​വം തെ​റ്റാ​യ വി​വ​രം ന​ൽ​കു​ന്ന​വ​രി​ൽ​നി​ന്നും ഇ​തേ തു​ക പി​ ഴ​യീ​ടാ​ക്കും.

എ​ങ്ങ​നെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം
മെ​ട്രാ​ഷ് ആ​പ്ലി​ക്കേ​ഷ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത ്രാ​ല​യം വെ​ബ്സൈ​റ്റ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഏ​കീ​കൃ​ത സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നീ മൂ​ന്നു വ​ഴി​ക​ളി​ലൂ​ടെ​യും ര​ജി​സ്​േ​ട്ര​ഷ​ൻ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാം. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ര​ജി​സ്​േ​ട്ര​ഷ​ന് മാ​ത്ര​മാ​യി കൗ​ണ്ട​റു​ക​ൾ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. സ്മാ​ർ​ട്ട് ചി​പ്പ് ഉ​ള്ള ഖ​ത്ത​ർ ഐ​ഡി ഉ​പ​യോ​ഗി​ച്ചും ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാം.

കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ
18 വ​യ​സ്സി​നു താ​ഴെ​യു​ള്ള​വ​രു​ടെ വി​ലാ​സം പി​താ​വാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്. അ​തേ​സ​മ​യം, 18 തി​ക​ഞ്ഞ​വ​ർ നി​ർ​ബ​ന്ധ​മാ​യും അ​വ​ര​വ​ർ​ത​ന്നെ സ്വ​ന്ത​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​യു​ക​യും കു​ട്ടി മാ​താ​വി​െൻറ കൂ​ടെ​യാ​വു​ക​യും ചെ​യ്താ​ൽ മാ​താ​വി​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ര​ജി​സ്​േ​ട്ര​ഷ​ൻ.

പ​ങ്കി​ട്ടു​താ​മ​സി​ക്കു​ന്ന​വ​ർ അ​റി​യാ​ൻ
ഒ​രേ സ്​​ഥ​ല​ത്ത് പ​ങ്കി​ട്ടു​താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഒ​രേ കെ​ട്ടി​ട ന​മ്പ​ർ, വൈ​ദ്യു​തി ന​മ്പ​ർ എ​ന്നി​വ ചേ​ർ​ത്ത് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യും. ഒാ​ൺ​ലൈ​ൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വ​ലി​യ ക​മ്പ​നി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ൽ​വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം പ്ര​ത്യേ​ക സേ​വ​നം​ത​ന്നെ ന​ൽ​കു​ന്നു​ണ്ട്. മി​സൈ​മീ​റി​ലെ മ​ന്ത്രാ​ല​യ​ത്തി​െൻറ ഏ​കീ​കൃ​ത കേ​ന്ദ്ര​ത്തി​ലെ​ത്തി ക​മ്പ​നി പി.​ആ​ർ.​ഒ​മാ​ർ വ​ഴി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റേ​ണ്ട​ത്. പി​ന്നീ​ട് അ​ധി​കൃ​ത​ർ ക​മ്പ​നി ആ​സ്​​ഥാ​ന​ത്തേ​ക്ക് ര​ജി​സ്​േ​ട്ര​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ ത​ന്നെ അ​യ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏ​തു വി​ലാ​സ​മാ​ണ് ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക?
താ​മ​സി​ക്കു​ന്ന സ്​​ഥ​ല​ത്തെ വി​ലാ​സം, ലാ​ൻ​ഡ് ലൈ​ൻ-​മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ, ഇ-​മെ​യി​ൽ വി​ലാ​സം, വൈ​ദ്യു​തി ന​മ്പ​ർ, ക​മ്പ​നി വി​ലാ​സം, പ്ര​വാ​സി​യാ​ണെ​ങ്കി​ൽ സ്വ​ന്തം നാ​ട്ടി​ലെ സ്​​ഥി​രം മേ​ൽ​വി​ലാ​സം എ​ന്നി​വ​യാ​ണ് ര​ജി​സ്​​റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്. എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന വി​ലാ​സ​മാ​ണ് ര​ജി​സ്​​റ്റ​റി​ൽ കൊ​ടു​ക്കേ​ണ്ട​ത്.

ര​ജി​സ്ട്രേ​ഷ​ൻ സ്വ​ന്തം ന​മ്പ​റി​ൽ​നി​ന്ന്
സ്വ​ന്തം ഖ​ത്ത​ർ ഐ​ഡി ഉ​പ​യോ​ഗി​ച്ച് എ​ടു​ത്തി​ട്ടു​ള്ള സിം ​ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി ന​ൽ​കു​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലു​ള്ള സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നു ചു​രു​ക്കം.

എ​ന്നി​ട്ടും സം​ശ​യ​മു​ണ്ടോ
ദേ​ശീ​യ മേ​ൽ​വി​ലാ​സ​നി​യ​മ​പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും സം​ശ​യ​ങ്ങ​ളോ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ൽ 2342000 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ലോ?
ദീ​ർ​ഘ​കാ​ലം വി​ദേ​ശ​ത്താ​വു​ക​യും ഇ​ള​വു​സ​മ​യ​ത്തി​നു​ശേ​ഷം ഖ​ത്ത​റി​ലേ​ക്ക് തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ ഖ​ത്ത​റി​ലെ​ത്തി​യ ഉ​ട​ൻ​ത​ന്നെ വി​ലാ​സം ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്​​റ്റ​ർ ചെ​യ്ത​ശേ​ഷം വി​ലാ​സ​മോ ക​മ്പ​നി​യോ മാ​റു​ന്നു​ണ്ടെ​ങ്കി​ൽ, താ​മ​സം അ​ല്ലെ​ങ്കി​ൽ ജോ​ലി മാ​റി​യ ദി​വ​സം​ത​ന്നെ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story