പൗരത്വം ആരുടെയും ഔദാര്യമല്ല, അവകാശമാണ് –വി.ബി. രാജേഷ്
text_fieldsദോഹ: ഇന്ത്യന്‍ പൗരത്വം ആരുടെയും ഔദാര്യമല്ലെന്നും അത് അവകാശമാണെന്നും യൂത്ത് കോണ്ഗ്ര സ് നേതാവും കോഴിക്കോട് ഡി.സി.സി അംഗവുമായ വി.ബി. രാജേഷ്. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മി റ്റി തുമാമ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം കേവലം മുസ്ലിം പ്രശ്നമല്ലെന്നും ലോകത്തെ വിവിധ മനുഷ്യാവകാശ കരാറുകളില്‍ ഒപ്പുവെച്ച രാജ്യമെന്ന നിലയില്‍ ഇന്ത്യ പാലിക്കേണ്ട മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനുവേണ്ടിയും മതനിരപേക്ഷ ഇന്ത്യക്കുവേണ്ടിയും ഒരുമിച്ചുനിന്ന് പൊരുതിയ ഒരു ജനതയാണ് ഇന്ത്യയിലേത്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സമരത്തില്‍ ഇന്ത്യന്‍ ജനത ഒരുമിച്ചുനില്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. അലീഗഢ് സര്‍വകലാശാല കിഷന്‍ഗഞ്ച് ഓഫ് കാമ്പസ് അസിസ്റ്റൻറ് പ്രഫസര്‍ ഡോ. ഹാഷിം രിഫായി, കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ പ്രവാസി വോട്ട് ചേര്‍ക്കലിനെക്കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ക്ലാസെടുത്തു. പി.വി. മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. സംസ്ഥാന ഭാരവാഹികളായ എ.വി.എ ബക്കര്‍, കുഞ്ഞുമോന് ക്ലാരി, റയീസ് അലി വയനാട്, മുസ്തഫ എലത്തൂര്‍ എന്നിവർ പങ്കെടുത്തു. കോയ കൊണ്ടോട്ടി സ്വാഗതവും ഒ.എ കരീം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
