Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ൻ.​ആ​ർ.​ഐ...

എ​ൻ.​ആ​ർ.​ഐ പ​ദ​വി​ക്ക് പു​തി​യ നി​ർ​ദേ​ശം: പ്ര​വാ​സ​ലോ​ക​ത്ത് പ​ര​ക്കെ ആ​ശ​ങ്ക

text_fields
bookmark_border
എ​ൻ.​ആ​ർ.​ഐ പ​ദ​വി​ക്ക് പു​തി​യ നി​ർ​ദേ​ശം: പ്ര​വാ​സ​ലോ​ക​ത്ത് പ​ര​ക്കെ ആ​ശ​ങ്ക
cancel

ദോ​ഹ: വി​ദേ​ശ​ത്ത് നി​കു​തി അ​ട​ക്കാ​ത്ത പ്ര​വാ​സി​ക​ളി​ൽ നി​ന്ന് രാ​ജ്യം നി​കു​തി ഇൗ​ടാ​ക്കു​മെ​ന്ന ബ​ജ​ റ്റ് പ്ര​സം​ഗ​ത്തി​ലെ പ​രാ​മ​ർ​ശം സൃ​ഷ്​​ടി​ച്ച ആ​ശ​ങ്ക​ക്ക് വ്യ​ക്ത​ത വ​രു​ത്തി​യെ​ങ്കി​ലും എ​ൻ.​ആ​ർ.​ഐ പ​ദ​വി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​യി​ൽ​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പ്ര​വാ​സ​ലോ​കം. വി​ദേ​ശ ഇ​ന്ത്യ​ക്കാ​രാ​യി (എ​ൻ.​ആ​ർ.​ഐ) ക​ണ​ക്കാ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​മു​ത​ൽ 240 ദി​വ​സം ഇ​ന്ത്യ​ക്ക് പു​റ​ത്തു താ​മ​സി​ക്ക​ണ​മെ​ന്ന പു​തി​യ നി​ബ​ന്ധ​ന​യാ​ണ് ക​ടു​ത്ത ആ​ശ​ങ്ക​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, 2021 ഏ​പ്രി​ല്‍ മു​ത​ല്‍ ഒ​രു പ്ര​വാ​സി 120 ദി​വ​സ​ത്തി​ല​ധി​കം (നാ​ലു​മാ​സം) നാ​ട്ടി​ല്‍ താ​മ​സി​ച്ചാ​ല്‍ ഇ​ന്ത്യ​ന്‍ റ​സി​ഡ​ൻ​റാ​യി ക​ണ​ക്കാ​ക്കി ആ​ദാ​യ നി​കു​തി ന​ല്‍കേ​ണ്ടി വ​രും. നേ​ര​ത്തെ 182 ദി​വ​സ​മാ​യി​രു​ന്നു (ആ​റു​മാ​സം) ഇൗ ​കാ​ലാ​വ​ധി. ഇ​തി​നു മാ​റ്റം വ​രു​ത്തു​ന്ന​തോ​ടെ പി​റ​ന്ന നാ​ട്ടി​ൽ സൗ​ക​ര്യം പോ​ലെ താ​മ​സി​ക്കാ​നു​ള്ള പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​മാ​ണ് ഹ​നി​ക്ക​പ്പെ​ടു​ന്ന​ത്. ര​ണ്ടും മൂ​ന്നും വ​ര്‍ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​വാ​സി​യാ​ണെ​ങ്കി​ലും പ​ര​മാ​വ​ധി നാ​ലു​മാ​സ​ത്തോ​ളം മാ​ത്ര​മേ നാ​ട്ടി​ല്‍ നി​ല്‍ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് സാ​രം.

ഇ​ങ്ങ​നെ നാ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ വ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി ആ​ദാ​യ നി​കു​തി ഒ​ടു​ക്കേ​ണ്ടി വ​രും. നാ​ലു മാ​സ​ത്തി​ല​ധി​കം നാ​ട്ടി​ൽ നി​ൽ​ക്കു​ക വ​ഴി എ​ൻ.​ആ​ർ.​ഐ പ​ദ​വി ന​ഷ്ട​മാ​കു​ന്ന​തോ​ടെ ക്ഷേ​മ​നി​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും മ​റ്റും പ്ര​തി​സ​ന്ധി​യി​ലാ​കു​മോ എ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. നാ​ലു​മാ​സ​ത്തി​ല​ധി​കം നാ​ട്ടി​ല്‍ ത​ങ്ങു​ന്ന പ്ര​വാ​സി വ​രു​മാ​ന​ത്തി​ന് അ​നു​സൃ​ത​മാ​യി നി​കു​തി ന​ല്‍ക​ണ​മെ​ന്നാ​ണ് പു​തി​യ ശി​പാ​ർ​ശ നി​ർ​ദേ​ശി​ക്കു​ന്ന​ത്. കു​റ​ഞ്ഞ ശ​മ്പ​ളം വാ​ങ്ങു​ന്ന ആ​ദാ​യ​നി​കു​തി പ​രി​ധി​യി​ൽ വ​രാ​ത്ത പ്ര​വാ​സി​ക​ൾ​ക്കും ഇ​ന്‍കം ടാ​ക്സ് വ​കു​പ്പി​ല്‍നി​ന്ന് നോ​ട്ടീ​സ് വ​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​തു സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കും. നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പി​ന്നാ​ലെ ഓ​ടേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നും വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഓ​യി​ൽ മേ​ഖ​ല​യി​ലെ ഓ​ഫ്ഷോ​ർ പോ​ലു​ള്ള രം​ഗ​ത്ത് ജോ​ലി ചെ​യ്യു​ന്ന പ​ല പ്ര​വാ​സി​ക​ളും ടാ​ക്സ് അ​ട​ക്കേ​ണ്ട​താ​യി വ​രും. നാ​ട്ടി​ല്‍ ബി​സി​ന​സും മ​റ്റും തു​ട​ങ്ങി അ​തി​​െൻറ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കു​ന്ന പ്ര​വാ​സി​ക​ള്‍ക്കും ഏ​റെ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടും. ഇ​ത് രാ​ജ്യ​ത്തെ നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ത​ന്നെ തി​രി​ച്ച​ടി​യാ​വു​ന്ന തീ​രു​മാ​ന​മാ​യി മാ​റു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story