ദോഹ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഖത്തർ റൺ 2020 ക്ക് ഖത്തർ സാംസ്കാരിക കായിക മന്ത്രാലയത്തിെൻറ അംഗീകാരം. മന്ത്രാലയത്തിെൻറ ദേശീയ കായിക ദിന പരിപാടിയിലും ഗൾഫ് മാധ്യമം ഖത്തർ റൺ 2020 യെ ഉൾപ്പെടുത്തിയിട്ടുണ്ട്.
െഫബ്രുവരി ഏഴിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ ദോഹ അൽബിദ പാർക്കിലാണ് ഖത്തർ റൺ 2020 നടക്കുക. രജിസ്േട്രഷൻ ആരംഭിച്ച് ദിവസങ്ങൾക്കകം തന്നെ നിരവധി പേർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.