Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവനിതകൾക്കായി സിദ്റയിൽ...

വനിതകൾക്കായി സിദ്റയിൽ കൂടുതൽ സേവനങ്ങൾ വരുന്നു

text_fields
bookmark_border
വനിതകൾക്കായി സിദ്റയിൽ കൂടുതൽ സേവനങ്ങൾ വരുന്നു
cancel

ദോ​ഹ: ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ അം​ഗ​മാ​യ സി​ദ്റ മെ​ഡി​സി​ന് കീ​ഴി​ൽ വ​നി​ത​ക​ൾ​ക്കാ​യി പു​തി​യ സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തി​െൻറ ഭാ​ഗ​മാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഇ​ൻ-​വിേ​ട്രാ ഫെ​ർട്ടി​ലൈ​സേ​ഷ​ൻ സൗ​ക​ര്യം ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തോ​ടെ സി​ദ്റ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​പു​ലീ​ക​രി​ച്ച പോ​സ്​​റ്റ്പാ​ർ​ട്ടം യൂ​നി​റ്റ്, ഒ​ബ്സ്​​റ്റ​ട്രി​ക്സ്​ ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഔ​ട്ട്പേ​ഷ്യ​ൻ​റ് ഈ​വ​നി​ങ്​ ക്ലി​നി​ക്കു​ക​ൾ, സെ​ർ​വി​ക്ക​ൽ സ്​​ക്രീ​നി​ങ്, വി​മ​ൻ​സ്​ അ​ഡ​ൽ​റ്റ് പെ​യി​ൻ ക്ലി​നി​ക് എ​ന്നി​വ​യും സി​ദ്റ മെ​ഡി​സി​ന് കീ​ഴി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും സി​ദ്റ മെ​ഡി​സി​ൻ വ്യ​ക്ത​മാ​ക്കി. 2018ൽ ​പ്ര​ധാ​ന ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത് മു​ത​ൽ ത​ന്നെ സി​ദ്റ മെ​ഡി​സി​നി​ലെ വ​നി​താ സേ​വ​ന വി​ഭാ​ഗം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ത​ന്നെ വി​വി​ധ സേ​വ​ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും സി​ദ്റ മെ​ഡി​സി​ൻ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ബ്്ദു​ല്ല അ​ൽ ക​അ്ബി പ​റ​ഞ്ഞു.

ര​ണ്ട് കൊ​ല്ല​ത്തി​നു​ള്ളി​ൽ​ത​ന്നെ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് വ​നി​താ​സേ​വ​ന മേ​ഖ​ല​യി​ൽ വ​ന്നി​ട്ടു​ള്ള​തെ​ന്നും മെ​റ്റേ​ണ​ൽ ​ൈച​ൽ​ഡ് ഹെ​ൽ​ത്ത് അ​ട​ക്ക​മു​ള്ള സേ​വ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു​വെ​ന്നും ഡോ. ​അ​ൽ ക​അ്ബി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സി​ദ്റ മെ​ഡി​സി​ന് കീ​ഴി​ൽ അ​ത്യാ​ധു​നി​ക ഐ.​വി.​എ​ഫ് സൗ​ക​ര്യം ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്നും വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. സ്​​ത്രീ​ക​ളെ​യും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കു​ക​യെ​ന്ന​ത് പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നും സി​ദ്റ അ​ക്കാ​ര്യ​ത്തി​ൽ വ​ള​രെ​യേ​റെ മു​ന്നി​ലാ​ണെ​ന്നും ആ​ക്ടി​ങ്​ വി​മ​ൻ​സ്​ സ​ർ​വി​സ്​ ചെ​യ​ർ ഡോ. ​മി​ഷാ​ൽ മ​ഖ്​​ലൂ​ഫ് പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യി​ൽ സെ​ർ​വി​ക്ക​ൽ സ്​​ക്രീ​നി​ങ് ക്ലി​നി​ക് ആ​രം​ഭി​ക്കു​മെ​ന്നും പാ​പ് ടെ​സ്​​റ്റ് അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും ഡോ. ​മി​ഷാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story