Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

കു​​രു​​ന്നു​​ക​​ൾ​​ക്ക് ഉ​​ത്സ​​വ​​മാ​​യി ശാ​​ന്തി​​നി​​കേ​​ത​​ൻ കാ​​യി​​ക​​മേ​​ള

text_fields
bookmark_border
കു​​രു​​ന്നു​​ക​​ൾ​​ക്ക് ഉ​​ത്സ​​വ​​മാ​​യി ശാ​​ന്തി​​നി​​കേ​​ത​​ൻ കാ​​യി​​ക​​മേ​​ള
cancel
camera_alt???????????????????????? ?????????????????? ???????? ???????????????????????
ദോ​​ഹ: ഓ​​ടി​​യും ചാ​​ടി​​യും വാ​​ശി​​യോ​​ടെ മ​​ത്സ​​രി​​ച്ചും നി​​റ​​ഞ്ഞ പി​​ന്തു​​ണ​​യോ​​ടെ ​ൈക​​യ​​ടി​ ​ച്ചും കു​​രു​​ന്നു​​ക​​ൾ പ​​ങ്കെ​​ടു​​ത്ത ശാ​​ന്തി​​നി​​കേ​​ത​​ൻ പ്രീ​​പ്രൈ​​മ​​റി-​​പ്രൈ​​മ​​റി കാ​​യി​​ക​​മേ​​ള ഉ​​ത്സ​​വ​​മാ​​യി മാ​​റി. ശാ​​ന്തി​​നി​​കേ​​ത​​ന്‍ ഇ​​ന്ത്യ​​ന്‍സ്കൂ​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ച മേ​​ള​​യി​​ൽ മൂ​​ന്നൂ​​റി​​ൽ​​പ​​രം കു​​രു​​ന്നു​​ക​​ളാ​​ണ് മ​​ത്സ​​രി​​ച്ച​​ത്. വ​​ർ​​ണ​​ശ​​ബ​​ള​​വും താ​​ളാ​​ത്മ​​ക​​വു​​മാ​​യ മാ​​ർ​​ച്ച്പാ​​സ്്റ്റോ​​ടു കൂ​​ടി​​യാ​​ണ് കാ​​യി​​ക​​മേ​​ള​​ക്ക്​ തു​​ട​​ക്ക​​മാ​​യ​​ത്. മേ​​ള​​യു​​ടെ ഉ​​ദ്ഘാ​​ട​​നം ച​​ട​​ങ്ങി​​ൽ സ്കൂ​​ള്‍ മാ​​നേ​​ജ്മ​െൻറ് ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ് കെ.​​സി. അ​​ബ്്ദു​​ല്‍ ല​​ത്തീ​​ഫ് മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ര​​ണ്ടാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ഷ​​ഹ​​ന മ​​ദ​​ന്‍ സ​​ദ​​സ്സി​​നെ സ്വാ​​ഗ​​തം ചെ​​യ്തു. വാ​​ശി​​യേ​​റി​​യ മേ​​ള​​യി​​ൽ ‘റെ​​ഡ്ഹൗ​​സ്’ ഓ​​വ​​റോ​​ള്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യി. ഇ​​ല്ഹാം മു​​ഹ​​മ്മ​​ദ് ബി​​ലാ​​ല്‍ (കെ.​​ജി വ​​ൺ എ), ​​മു​​ഹ​​മ്മ​​ദ് റാ​​സി​​ന്‍ (കെ.​​ജി വ​​ൺ എ), ​​മു​​ഹ​​മ്മ​​ദ് ബ​​ഹ്ഷാ​​ദ് ന​​ഹ(​​കെ.​​ജി ടു ​​എ​​ഫ്), ഇ​​ഷാ​​ല്‍ ഫാ​​ത്തി​​മ(​​കെ.​​ജി ടു ​​ഡി), ഹെ​​ന ഫാ​​ത്തി​​മ(​​കെ.​​ജി വ​​ൺ എ​​ഫ്), റ​​യ്മ​​ണ്ഡ്മ ജെ​​യിം​​സ്(​​കെ.​​ജി വ​​ൺ ജി), ​​സി​​യാ​​ആ​​യി​​ഷ(​​കെ.​​ജി ടു ​​ജി), മു​​ആ​​ദ്ഷി​​ഹാ​​ബ്(​​കെ.​​ജി ടു ​​ജി) എ​​ന്നി​​വ​​ർ വ്യ​​ക്തി​​ഗ​​ത ചാ​​മ്പ്യ​​ന്മാ​​രാ​​യി. വി​​ജ​​യി​​ക​​ളെ പ്രി​​ൻ​​സി​​പ്പ​​ല്‍ ഡോ. ​​സു​​ഭാ​​ഷ്നാ​​യ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story