Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാഹസികമാവാം, വളരെ...

സാഹസികമാവാം, വളരെ സുരക്ഷിതമായി മാത്രം

text_fields
bookmark_border
സാഹസികമാവാം, വളരെ സുരക്ഷിതമായി മാത്രം
cancel

ദോ​ഹ: വാ​ഹ​ന​ങ്ങ​ളു​മാ​യി സാ​ഹ​സി​ക​പ്ര​ക​ട​നം ന​ട​ത്താ​ൻ ഇ​ഷ്്ട​പ്പെ​ടു​ന്ന മോ​ട്ടോ​റി​സ്​​റ്റു​ക​ൾ ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത​യു​മാ​യി ഗ​താ​ഗ​ത വ​കു​പ്പും കാ​യി​ക മ​ന്ത്രാ​ല​യ​വും. സീ​ലൈ​നി​ൽ ഡ്രി​ഫ്റ്റി​ങ്ങ ി​നും ഡ്യൂ​ൺ​സ്​ ൈഡ്ര​വി​ങ്ങി​നും സ്​​റ്റ​ണ്ടി​ങ്ങി​നു​മാ​യി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ​തി​ന് പ​ദ്ധ​തി​യു​ണ്ട​ന്ന് പൊ​തു ഗ​താ​ഗ​ത വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. കാ​യി​ക, സാം​സ്​​കാ​രി​ക മ​ന്ത്രാ​ല ​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.
സീ​ലൈ​ൻ മേ​ഖ​ല​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള വാ​ഹ​ന​മോ​ടി​ക്കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് കൃ​ത്യ​മാ​യ പ​രി​ഹാ​ര​മാ​ണ് ഗ​താ​ഗ​ത വ​കു​പ്പ് മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്.


ഇ​ഷ്​​ട​പ്പെ​ടു​ന്ന രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നും ഡ്രി​ഫ്റ്റ് ചെ​യ്യു​ന്ന​തി​നും സ്​​റ്റ​ണ്ട് ന​ട​ത്തു​ന്ന​തി​നു​മാ​യി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ൾ സീ​ലൈ​ൻ ഏ​രി​യ​യി​ൽ സ്​​ഥാ​പി​ക്കു​മെ​ന്നും ഗ​താ​ഗ​ത ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​െൻറ​യും കാ​യി​ക സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ​യും നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ഇ​തെ​ന്നും ഗ​താ​ഗ​ത വ​കു​പ്പ് വെ​ബ്സൈ​റ്റ് ത​ല​വ​ൻ ലെ​ഫ്. അ​ബ്്ദു​ൽ മു​ഹ്സി​ൻ അ​ൽ അ​സ്​​മ​ർ അ​ൽ റു​വൈ​ലി പ​റ​ഞ്ഞു.ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യി​ല്ലാ​ത്ത രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഹോ​ബി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​തി​നും യു​വാ​ക്കാ​ളെ സീ​ലൈ​നി​ലെ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​തി​നും സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​യൊ​രു​ക്കു​ന്നു. ഇ​തി​െൻറ​യെ​ല്ലാം പ​ര​മ​മാ​യ ല​ക്ഷ്യം യു​വാ​ക്ക​ളു​ടെ​യും മ​റ്റു​ള്ള​വ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും പ​രി​ക്കു​ക​ളി​ൽ നി​ന്ന് അ​വ​രെ മു​ക്ത​മാ​ക്കു​ക​യും അ​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​തി​ന് സു​ര​ക്ഷി​ത​മാ​യ പ​രി​സ്​​ഥി​തി ഒ​രു​ക്കു​ക​യു​മാ​ണെ​ന്നും ലെ​ഫ്. അ​ൽ റു​വൈ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള വി​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​പ​ക​ട​ങ്ങ​ളു​ടെ പ​ഴ​യ വി​ഡി​യോ രം​ഗ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പു​തി​യ​താ​ണെ​ന്ന മ​ട്ടി​ൽ ഇ​പ്പോ​ഴും പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഗ​താ​ഗ​ത സു​ര​ക്ഷ​യൊ​രു​ക്കു​ക​യെ​ന്ന​താ​ണ് ഗ​താ​ഗ​ത വ​കു​പ്പി​െൻറ ചു​മ​ത​ല​യെ​ന്നും യു​വാ​ക്ക​ളു​ടെ സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച് പൂ​ർ​ണ​മാ​യും ര​ക്ഷി​താ​ക്ക​ളെ പ​ഴി​ചാ​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം, ര​ക്ഷി​താ​ക്ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സീ​ലൈ​ൻ ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു പേ​ർ​ക്ക് മാ​ത്ര​മാ​ണ് അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​തെ​ന്നും സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story