ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വ്യായാമത്തെ ശീലമാക്കി മാറ്റേണ്ട പ്രാധാന്യത്തെക്കുറ ിച്ചുമെല്ലാം നമുക്ക് എല്ലാവർക്കും അറിയാം. എങ്കിലോ ഒരു സുപ്രഭാതത്തിൽ ചെയ്തു തീർക്കാ വുന്ന ഒന്നല്ല ഇതെന്നും ഇറങ്ങിയവർക്ക് നന്നായറിയാം. എന്നാൽ, തുടക്കം കുറിക്കൽതന്നെയാണ് ഏറ്റവും വിഷമമേറിയ ഘട്ടം. എങ്ങനെയെങ്കിലും തുടങ്ങിയാലും മടികൊണ്ടും മടുപ്പുകൊണ്ടും പിന്തിരിഞ്ഞു പോകാൻ ഏറ്റവും എളുപ്പം കഴിയുന്ന ഒന്നുകൂടിയാണ് ഇൗ വ്യായാമം. ഭാരിച്ച ജോലിയായി കാണാതെ, രസകരമായ പിക്നിക് പോലെ കണ്ട് കൂട്ടുകാർക്കൊപ്പം സംഘം ചേർന്ന് തുടങ്ങി നോക്കൂ. രസകരമായിരിക്കുമെന്ന് മാത്രമല്ല, നാം പോലുമറിയാതെ നമ്മിൽ പുതിയൊരു എനർജിയും പ്രസന്നതയുമെല്ലാം വന്നുചേരുന്ന മായാജാലം ആഴ്ചകൾ കൊണ്ടുതന്നെ കാണാനാവും. കാരണം, സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് നിറഞ്ഞ സന്തോഷത്തോടെ ജീവിക്കാനാകുമെന്ന് പഠനങ്ങളിൽ മാത്രമല്ല നേരിട്ട് അനുഭവിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
കാലു നീട്ടിവെച്ച് ഒന്ന് ഓടിനോക്കൂ... സമ്മർദങ്ങളും നിരാശയുമെല്ലാം നിങ്ങൾക്ക് പിന്നിൽ നിന്ന് കിതക്കുന്നത് പുഞ്ചിരിയോടെ കാണാം. ആരോഗ്യകാര്യങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയുന്നതോടെ വർക്ക്ഔട്ടുകൾ നിങ്ങളുടെ ദിനചര്യയായി മാറും. ദേശീയവും അന്തർദേശീയവുമായ 16ൽപരം കായിക ഇവൻറുകളിൽ പങ്കെടുക്കാൻ എനിക്ക് ഉൗർജം നൽകിയത് കൂട്ടംകൂടി അത്യാഹ്ലാദത്തോടെ കൂട്ടുകാരോടൊപ്പം നടത്തിയ ഓട്ടങ്ങൾ തന്നെയാണ്. അങ്ങനെ അടിപൊളിയായി തുടങ്ങാൻ, ആഹ്ലാദത്തോടെ മുന്നേറാൻ, പുതിയൊരു ശീലത്തെ ജീവിതത്തിനൊപ്പം കൂട്ടാനുള്ള മികച്ച അവസരമാണ് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘ഖത്തർ റൺ 2020’ കൂട്ടുകാരോടൊപ്പം ഓടിത്തിമിർക്കാനുള്ള അസുലഭ അവസരമാണിത്. ‘ഖത്തർ റൺ 2020’ ഇവൻറിൽ സുഹൃത്തുക്കളോടൊപ്പം എെൻറ കുടുംബവും ഓടും. ഇന്നുതന്നെ നിങ്ങളും ഒരു തീരുമാനമെടുക്കൂ... രോഗങ്ങൾക്ക് വിട്ടുകൊടുക്കാത്ത ആരോഗ്യവും സമ്മർദങ്ങൾക്ക് കീഴടക്കാനാകാത്ത സന്തോഷജീവിതവും ഉറപ്പാക്കാൻ ആ തീരുമാനം നിങ്ങളെ തുണക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഫാസിൽ ഹമീദ്
(സ്പോർട്സ് പ്രേമി, യുവ വ്യവസായി)