Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുതുവർഷത്തിൽ ഖത്തറിന്...

പുതുവർഷത്തിൽ ഖത്തറിന് പുതിയ പ്രധാനമന്ത്രി

text_fields
bookmark_border
പുതുവർഷത്തിൽ ഖത്തറിന് പുതിയ പ്രധാനമന്ത്രി
cancel
camera_alt??????????????????????? ??????????????? ????? ???????? ???? ?????? ???? ????????? ??????? ??? ????? ??????? ?????? ????? ????? ???? ?????? ??? ?????????????? ?????????? ?????????????

ദോ​ഹ: പു​തി​യ വ​ർ​ഷ​ത്തി​ൽ ഖ​ത്ത​റി​ലെ മ​ന്ത്രി​സ​ഭ​യെ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി ന​യി​ക്കും. 2020ലെ ​അ​മീ​രി ഉ​ത്ത​ര​വ് (2) പ്ര​കാ​രം പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്്ദു​ൽ അ​സീ​സ് ആ​ൽ ഥാ​നി​യെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി നി​യ​മി​ച്ചു. നി​ല​വി​ൽ അ​മീ​രി ദി​വാ​ൻ മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ബ്്ദു​ൽ അ​സീ​സ് ആ​ൽ ഥാ​നി തി​ക​ഞ്ഞ ശു​ഭാ​പ്തി വി​ശ്വാ​സ​വും പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യാ​ണ് രാ​ജ്യ​ത്തെ മ​ന്ത്രി​സ​ഭ​യു​ടെ നാ​യ​ക​ത്വ പ​ദ​വി ഏ​റ്റെ​ടു​ക്കു​ന്ന​ത്. അ​മീ​രി ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ തീ​യ​തി മു​ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തോ​ടൊ​പ്പം ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​ന​വും ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്്ദു​ൽ അ​സീ​സ് ആ​ൽ ഥാ​നി വ​ഹി​ക്കും. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ശൈ​ഖ് അ​ബ്്ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി​യു​ടെ രാ​ജി അ​മീ​ർ സ്വീ​ക​രി​ച്ചു.

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി പു​റ​ത്തി​റ​ക്കി​യ അ​മീ​രി ഉ​ത്ത​ര​വ് 2020 (1) പ്ര​കാ​ര​മാ​ണ് രാ​ജി അം​ഗീ​ക​രി​ച്ച​ത്. “തു​ട​ക്കം മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യു​ടെ സേ​വ​ന കാ​ല​യ​ള​വി​ലു​ട​നീ​ളം അ​മീ​ർ ത​ന്നോ​ട് കാ​ട്ടി​യ അ​മൂ​ല്യ​മാ​യ ആ​ത്മ​വി​ശ്വാ​സ​ത്തി​നും വ​ർ​ഷ​ങ്ങ​ളാ​യി അ​മീ​ർ പ​ക​ർ​ന്നു​ത​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​നും അ​ദ്ദേ​ഹ​ത്തോ​ട് ആ​ത്മാ​ർ​ഥ​മാ​യ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി പ​ദം രാ​ജി​വെ​ച്ച ശൈ​ഖ് അ​ബ്്ദു​ല്ല ബി​ൻ നാ​സ​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി ട്വി​റ്റ​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​പ്പം മാ​തൃ​രാ​ജ്യ​ത്തി​നും അ​മീ​റി​നു​മാ​യി താ​ൻ ന​ട​ത്തി​യ സേ​വ​ന​ത്തി​ലു​ട​നീ​ളം ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ത്യ​സ​ന്ധ​ത​യും കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ ഞാ​ൻ വി​ജ​യി​ച്ച​താ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ട്വീ​റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. “എ​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രോ​ടും ഞാ​ൻ ന​ന്ദി പ​റ​യു​ന്നു, അ​വ​രാ​ണ് എ​നി​ക്ക് ഏ​റ്റ​വും മി​ക​ച്ച പി​ന്തു​ണ​യും നി​യ​മ​ന​വും ന​ൽ​കി​യ​ത്. ദൈ​വം അ​മീ​റി​നെ സം​ര​ക്ഷി​ക്ക​ട്ടെ, ദൈ​വം ഖ​ത്ത​റി​നെ സം​ര​ക്ഷി​ക്ക​ട്ടെ, സ​മാ​ധാ​ന​വും ദൈ​വ​ത്തി​​െൻറ ക​രു​ണ​യും അ​നു​ഗ്ര​ഹ​ങ്ങ​ളും നി​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​ക​ട്ടെ” -ഔ​ദ്യോ​ഗി​ക ട്വി​റ്റ​റി​ൽ അ​ദ്ദേ​ഹം പോ​സ്​​റ്റ്​ ചെ​യ്ത ട്വീ​റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story