Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊറോണ വൈറസ് :​...

കൊറോണ വൈറസ് :​ മുൻകരുതലുമായി ആരോഗ്യമന്ത്രാലയം

text_fields
bookmark_border
കൊറോണ വൈറസ് :​ മുൻകരുതലുമായി ആരോഗ്യമന്ത്രാലയം
cancel

ദോഹ: ചൈനയിലടക്കം വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ്​ സ്​ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകള െടുത്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം വ്യക്തമാക്കി. പുതിയ വൈറസ്​ സംബന്ധിച്ച് മന്ത്രാലയം അതിജാഗ്രത യിലും നിരീക്ഷണത്തിലുമാണെന്നും ഖത്തറിൽ കൊറോണ വൈറസ്​ രജിസ്​റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ച േർത്തു. വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ്​ കണ്ടെത്തിയതിനെ തുടർന്ന് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മന്ത്രാല യം അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. മന്ത്രാലയത്തിലെ എപിഡെമിക് പ്രിപറേഷൻ നാഷനൽ കമ്മിറ്റി വിളിച്ചുചേർത്ത യോഗത്തിൽ ആരോഗ്യമന്ത്രാലയത്തിനുപുറമെ, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തർ എയർവേസ്​​ മെഡിക്കൽ വിഭാഗം പ്രതിനിധികൾ പങ്കെടുത്തു.

കൊറോണ വൈറസ്​ സംബന്ധിച്ചുള്ള ഏറ്റവും പുതിയ സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു. രോഗം സ്​ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കുന്നതിനും യാത്രക്കാരിൽനിന്നും രോഗം പടരുന്നത് തടയുന്നതിനാവശ്യമായ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനും യോഗം ശിപാർശ ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുമായി ചേർന്ന് മോണിറ്ററിങ്​ സിസ്​റ്റം അലെർട്ട് ലെവൽ ഉയർത്തുക, സംശയാസ്​പദമായ കേസുകൾ നിരീക്ഷിക്കുക തുടങ്ങിയവ ഉൾപ്പെടുന്ന ശിപാർശകളും സമിതി യോഗത്തിൽ പുറപ്പെടുവിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾ റിപ്പോർട്ട് ചെയ്യണമെന്ന് രാജ്യത്തെ എല്ലാ ആശുപത്രികൾക്കും യോഗം നിർദേശം നൽകിക്കഴിഞ്ഞു. കൊറോണ വൈറസ്​ സംബന്ധിച്ച് ദേശീയ മാർഗനിർദേശങ്ങളും യോഗത്തിൽ പുറത്തുവിട്ടു.

രോഗം സ്​ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തുന്നവർ അടുത്ത 14 ദിവസം വരെ ശക്തമായ നിരീക്ഷണത്തിലായിരിക്കണമെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കൊറോണ വൈറസ്​ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് ആശുപത്രികളിൽ ഉന്നതതല അന്വേഷണസംഘം പ്രതിദിന സന്ദർശനം നടത്തുമെന്നും യോഗത്തിൽ വ്യക്തമാക്കി. അതേസമയം, ചൈനയിൽനിന്നും രാജ്യത്തേക്ക് മടങ്ങിയെത്തുന്നവരെ സ്​കാനിങ്ങുൾപ്പെടെയുള്ള വിശദ പരിശോധനകൾക്ക് വിധേയമാക്കണമെന്ന നിർദേശം ദേശീയ സമിതി അംഗീകരിച്ചു. ഉയർന്ന താപനില, തുടർച്ചയായ ചുമ, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ന്യൂമോണിയയുടെ ലക്ഷണങ്ങൾ സംബന്ധിച്ച് യാത്രക്കാർക്കിടയിൽ ശക്തമായ ബോധവത്​കരണം നടത്തും.

ചൈനയടക്കം കൊറോണ വൈറസ്​ സ്​ഥിരീകരിക്കപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാനും രോഗമുള്ള സ്​ഥലങ്ങളിൽ മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കാനും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കാനും സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും മന്ത്രാലയം നിർദേശിച്ചു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ദ്രുത പ്രതികരണ സംഘം 24 മണിക്കൂറും പ്രവർത്തന സജ്ജമാണെന്നും 66740948 , 66740951 നമ്പറുകളിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story