ദോഹ: പാർക്കിങ് കിട്ടുമോ എന്ന ആശങ്കയിൽ കാറെടുക്കാതെ പുറത്തിറങ്ങേ ണ്ടി വരില്ല. ഇഷ്ടംപോലെ പാർക്ക് ചെയ്യാൻ, അതും സൗജന്യമായി വാഹനങ്ങൾ ന ിർത്തിയിടാൻ വിപുലമായ സൗകര്യമൊരുക്കുകയാണ് ഗതാഗത വാർത്താവിനിമയ മന്ത്രാലയം. മന്ത്രാലയം നടപ്പാക്കുന്ന “പാർക്ക് ആൻഡ് റൈഡ്” പദ്ധതിയുടെ ഭാഗമായാണ് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ സംവിധാനമൊരുക്കുന്നത്. അൽ കസ്സാർ മെട്രോ സ്റ്റേഷന് സമീപം വെള്ളിയാഴ്ച മുതൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാം. അൽ വക്ര മെട്രോ സ്റ്റേഷന് സമീപം ജനുവരി 26നാണ് സൗജന്യ പാർക്കിങ് സ്പോട്ടുകൾ പൊതുജനങ്ങൾക്കായി തുറക്കുന്നത്.
രണ്ടു സ്ഥലങ്ങളിലും 700 വാഹനങ്ങൾ വരെ സഞ്ചരിക്കാനാകും. ദോഹ മെട്രോ സ്റ്റേഷനുകളോട് ചേർന്ന് പാർക്കിങ് സ്ഥലങ്ങൾ സൗജന്യമായി നൽകുന്ന ഈ പദ്ധതിയിലൂടെ വാഹന ഉടമകളെ ആധുനിക പൊതുഗതാഗത സംവിധാനം കുറഞ്ഞ സമയത്തും കുറഞ്ഞ െചലവിലും ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമായും ലക്ഷ്യമിടുന്നത്. മാത്രമല്ല, മന്ത്രാലയം മറ്റു രണ്ടു സ്ഥലങ്ങളിൽ കൂടി താമസിയാതെ സൗജന്യ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയേക്കും. ലുസൈലുലും എജുക്കേഷൻ സിറ്റിയിലും മാർച്ച് അവസാനത്തോടെ ഇതേ സംവിധാനം തുറന്നേക്കും.