Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ–ഫ്രാൻസ്​...

ഖത്തർ–ഫ്രാൻസ്​ സാംസ്​കാരിക വർഷത്തിന് ഇന്ന് തുടക്കമാകും

text_fields
bookmark_border
ഖത്തർ–ഫ്രാൻസ്​ സാംസ്​കാരിക വർഷത്തിന് ഇന്ന് തുടക്കമാകും
cancel

ദോ​ഹ: ഖ​ത്ത​ർ-​ഫ്രാ​ൻ​സ്​ സാം​സ്​​കാ​രി​ക വ​ർ​ഷം 2020ന് ​വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. പ്ര​ദ​ർ​ശ​ന​ങ്ങ​ളു ം സം​ഗീ​ത, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി 12 മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന സാം​സ്​​കാ​രി​ക വ​ർ​ ഷം 2020 ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും സാം​സ്​​കാ​രി​ക കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വ​ഴി​യൊ​രു​ക്കും. ക​താ​റാ ഓ​പ​റ ഹൗ​സി​ൽ വൈ​കീ​ട്ട് ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഫി​ലാ​ർ​മോ​ണി​ക് ഓ​ർ​ക​സ്​​ട്ര ഫ്ര​ഞ്ച് ക്ലാ​സി​ക് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​വ​താ​ര​ക​രാ​യ ഖ​ത്ത​ർ മ്യൂ​സി​യം​സ്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സാം​സ്​​കാ​രി​ക, കാ​യി​ക മ​ന്ത്രി സ​ലാ​ഹ് ബി​ൻ ഗാ​നിം അ​ൽ അ​ലി, ഖ​ത്ത​റി​ലെ ഫ്ര​ഞ്ച് അം​ബാ​സ​ഡ​ർ ഫ്രാ​ങ്ക് ഗെ​ല​റ്റ​ൻ​റ്, സാം​സ്​​കാ​രി​ക വ​ർ​ഷം പ​രി​പാ​ടി മേ​ധാ​വി അ​യ്ഷ അ​ൽ അ​ത്വി​യ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഖ​ത്ത​റി​നും ഫ്രാ​ൻ​സി​നു​മി​ട​യി​ലു​ള്ള ന​യ​ത​ന്ത്ര, സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ സാം​സ്​​കാ​രി​ക വ​ർ​ഷം സ​ഹാ​യി​ക്കു​മെ​ന്ന് മ​ന്ത്രി സ​ലാ​ഹ് ഗാ​നിം അ​ൽ അ​ലി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 5500ല​ധി​കം ഫ്ര​ഞ്ച് പൗ​ര​ന്മാ​രാ​ണ് ഖ​ത്ത​റി​ൽ വ​സി​ക്കു​ന്ന​ത്. കൂ​ടാ​തെ ഫ്ര​ഞ്ച് ഭാ​ഷ സം​സാ​രി​ക്കു​ന്ന ര​ണ്ടു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളും ഖ​ത്ത​റി​ലു​ണ്ട്. ഫെ​ബ്രു​വ​രി​യി​ൽ പാ​രി​സി​ലെ പാ​ലെ​യ്സ്​ ഡി ​ടോ​ക്കി​യോ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഖ​ത്ത​റി​ലെ​യും ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ​യും ക​ലാ​പ്ര​ദ​ർ​ശ​നം ന​ട​ക്കും. മ​ത്ഹ​ഫു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​ദ​ർ​ശ​നം. പാ​ബ്ലോ പി​ക്കാ​സോ​യു​ടെ ലോ​ക പ്ര​ശ​സ്​​ത സൃ​ഷ്​​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദ​ർ​ശ​നം ഫ​യ​ർ​സ്​​റ്റേ​ഷ​ൻ ഗാ​രേ​ജ് ഗാ​ല​റി​യി​ൽ സാം​സ്​​കാ​രി​ക വ​ർ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഖ​ത്ത​ർ എ​യ​ർ​വേ​യ്സാ​ണ് ഖ​ത്ത​ർ-​ഫ്രാ​ൻ​സ്​ സാം​സ്​​കാ​രി​ക വ​ർ​ഷം 2020െൻ​റ മു​ഖ്യ പ്രാ​യോ​ജ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar-qatar news-gulf news
News Summary - qatar-qatar news-gulf news
Next Story