Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ പ്രവാസികൾക്ക്​...

ഇന്ത്യൻ പ്രവാസികൾക്ക്​ സൗജന്യ നിയമസഹായ ക്ലിനിക്​ നാളെ

text_fields
bookmark_border
ഇന്ത്യൻ പ്രവാസികൾക്ക്​ സൗജന്യ നിയമസഹായ ക്ലിനിക്​ നാളെ
cancel

ദോഹ: ഐ.സി.ബി.എഫി​​െൻറ ഇന്ത്യൻ പ്രവാസികൾക്കായുള്ള അഞ്ചാമത്​ നിയമ ക്ലിനിക്​ വ്യാഴാഴ്ച​​ നടക്കും. വൈകീട്ട്​ അഞ് ചുമുതൽ രാത്രി എട്ടുവരെയാണ്​ സമയം. ഇതിനായി 70406468 എന്ന ഹെൽപ്​ ലൈൻ നമ്പറിൽ വിളിച്ച്​ മൂൻകൂട്ടി രജിസ്​റ്റർ ചെയ്യണം. പ്രവാസികൾക്ക്​ ഖത്തറിലെ നിയമമേഖലയുമായി ബന്ധപ്പെട്ട്​ ബോധവത്​കരണ ക്ലാസും നൽകുന്നുണ്ട്​. എല്ലാ മാസവും ഓരോ വിഷയം കേന്ദ്രീകരിച്ചാണ്​ ക്ലാസ്. കോച്ചേരി ആൻഡ്​​ പാർട്​ണേഴ്​സിലെ നിയമവിദഗ്​ധരാണ്​ നേതൃത്വം നൽകുക. ‘​ഗ്രാറ്റ്വിറ്റി’ എന്ന വിഷയത്തിലാണ്​ ഇത്തവണ ക്ലാസ്​. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട്​ ഏറെ ഉപകാരപ്രദമായിരിക്കും ഇൗ ക്ലാസ്​. നിയമക്ലിനിക്കിൽ പ​ങ്കെടുക്കാൻ വരുന്നവർക്ക്​ ഈ ക്ലാസിലും സൗന്യമായി പ​ങ്കെടുക്കാം. തു​മാ​മ റോ​ഡി​ല്‍ തൈ​സീ​ര്‍ പെ​ട്രോ​ള്‍ സ്​റ്റേ​ഷ​ന് പി​റ​കി​ലായുള്ള ഇ​ൻറ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സെ​ൻറ​റിലെ( െഎ.​െഎ.സി.സി) ഐ.സി.​ബി.​എ​ഫ് ഒാഫിസിലാണ്​ ലീഗൽ ക്ലിനിക്​ പ്രവർത്തിക്കുന്നത്​​. നിയമസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾ മുൻകൂട്ടി രജിസ്​റ്റർ ചെയ്​ത്​ നേരിട്ട്​ ഇവിടെ എത്തുകയാണ്​ വേണ്ടത്​. ഇവർക്ക്​ പൂർണമായും സൗജന്യമായി നിയമസേവനങ്ങൾ ലഭിക്കും.

എല്ലാമാസത്തെയും മൂന്നാമത്തെ വ്യാഴാഴ്​ചയാണ്​ ക്ലിനിക്​ പ്രവർത്തിക്കുക. നിലവിൽ ഇന്ത്യൻ എംബസിയുടെ ഒാപൺഹൗസ്​ നടക്കുന്നത്​ മാസത്തെ നാലാമത്തെ വ്യാഴാഴ്​ചയാണ്​. നിയമക്ലിനിക്​ അതിനു​ തൊട്ടുമുമ്പുള്ള വ്യാഴാഴ്​ച ആയതിനാൽ ക്ലിനിക്കിൽ എത്തുന്ന ​പ്രധാനപ്പെട്ട വിഷയങ്ങൾ പിറ്റേ ആഴ്​ച നടക്കുന്ന ഒാപൺഹൗസിൽ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിൽ പെടുത്താമെന്ന സൗകര്യവുമുണ്ട്​. ഇതിനാലാണ്​ ഈ ദിവസം തെരഞ്ഞെടുത്തത്​. നിയമക്ലിനിക്കിലെത്തുന്ന പരാതികളിലും മറ്റും​ എംബസിയുടെ ഇടപെടൽ ആവശ്യമുള്ളവ ഇന്ത്യൻ അംബാസഡറുടെ ശ്രദ്ധയിലും പെടുത്തുമെന്നും അധികൃതർ പറയുന്നു. ഖത്തറിൽ വിവിധ തരത്തിലുള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്ന ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​മെ​ത്തി​ക്കു​ക​യാ​ണ് ഇന്ത്യൻ എംബസിയുടെ അപെക്​സ്​ സംഘടനയായ ഐ.​സി​.ബി.​എ​ഫ് ചെ​യ്യു​ന്ന​ത്. അറിവില്ലായ്മ​ മൂലവും മറ്റും നിയമക്കുരുക്കിൽ​െപട്ട്​ ഒടുവിൽ ജയിലിൽ കഴിയുന്ന നിരവധി പ്രവാസികൾ ഖത്തറിലുണ്ട്​. ചെക്ക്​ കേസുകളിൽ പെട്ട്​ നിരവധി മലയാളികളടക്കമുള്ളവരാണ്​ തടവിൽ കഴിയുന്നത്​. ഇത്തരക്കാർക്ക്​ നിയമക്ലിനിക്​ ഏറെ ​പ്രയോജനകരമാണ്​. തൊഴിൽ സംബന്ധമായ നിയമപ്രശ്നങ്ങൾ ഉള്ളവരടക്കം നിരവധി പേരാണ്​ മുമ്പ്​ നടന്ന ക്ലിനിക്കുകളിൽ എത്തിയത്​. നിയമസംബന്ധമായ പ്രശ്​നങ്ങൾ അനുഭവിക്കുന്ന ഇന്ത്യൻപ്രവാസികൾക്ക്​ നിയമസംബന്ധമായ ഉപദേശനിർദേശങ്ങൾ നൽകാനാണ്​ ഇന്ത്യൻ എംബസിയുടെ അപെക്​സ്​ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) സൗജന്യനിയമസഹായ ക്ലിനിക്​ തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story