Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 9:11 AM IST Updated On
date_range 5 Jan 2020 9:11 AM ISTപരിശീലനത്തിെൻറ കരുത്തിൽ ഉദ്യോഗസ്ഥർ
text_fieldsbookmark_border
camera_alt????????? ???????????????? ????????????????????????? ??????? ??????????????????????? ??????????????????? ?????????????????
ദോഹ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥർക്ക് മികച്ച പരിശീലനം നൽകുന്ന തിെൻറ ഭാഗമായി നടപ്പാക്കിയ മൂന്നു പരിശീലന കോഴ്സുകൾ പൊലീസ് ൈട്രനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമാപിച്ചു. ബിരുദദാന ചടങ്ങിൽ പൊലീസ് ൈട്രനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മേജർ അലി സഈദ് അൽ ഹൻസാബ്, ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ വകുപ്പ് മേധാവികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉദ്യോഗസ്ഥർക്കുള്ള ഫൗണ്ടേഷൻ കോഴ്സ്, പൊലീസ് മാനേജ്മെൻറ് സ്കിൽസ് കോഴ്സ്, അൽ ഹത്മിയ കോഴ്സ് എന്നിവയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പൂർത്തിയായത്.വിവിധ വകുപ്പുകളിൽ നിന്നായി 102 ഉദ്യോഗസ്ഥരാണ് പരിശീലന പഠനം പൂർത്തിയാക്കിയിറങ്ങിയത്. ഉന്നത പദവികളിലേക്ക് ഉയർപ്പെടുത്തുന്നതിന് സഹായിക്കുന്ന കോഴ്സുകളാണിവ. അഞ്ച് ആഴ്ച നീണ്ടുനിന്ന അൽ ഹത്മിയയിൽ സ്ട്രാറ്റജിക് പ്ലാനിങ്, ഇൻസ്റ്റിറ്റ്യൂഷനൽ പെർഫോമൻസ് ഇവാലുവേഷൻ, േപ്രാബ്ലം സോൾവിങ്, ഡിസിഷൻ മേകിംഗ്, ഇഫക്ടിവ് ഡെലിഗേഷൻ, എമർജിംഗ് ൈക്രംസ്, ഇൻസ്റ്റിറ്റ്യൂഷനൽ ൈഫ്രംവർക് ഫോർ ഹ്യൂമൻ റൈറ്റ്സ്, സെക്യൂരിറ്റി ൈക്രസിസ് മാനേജ്മെൻറ് തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ആറ് ആഴ്ച നീണ്ടുനിന്ന ഫൗണ്ടേഷൻ കോഴ്സിൽ 60 ഉദ്യോഗസ്ഥരാണ് പഠനം പൂർത്തിയാക്കിയത്. പൊലീസ് മാനേജ്മെൻറ് സ്കിൽസ് കോഴ്സിൽ 22 ഉദ്യോഗസ്ഥരും പഠനം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
