ദോഹ: അൽ ഫുർഖാൻ ഇൻറർസെക്ഷൻ ജനുവരി അഞ്ചുവരെ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ അറിയിച്ചു. അതേസമയം, ഇൻറർചെയ്്്ഞ്ചിലെ പ്രധാന പാതയായ ജാസിം ബിൻ അലി സ്ട്രീറ്റ് ഗതാഗതത്തിന് തുറക്കും. ഇൻറർസെക്ഷനിലെ റൈറ്റ് ടേണും ഗതാഗതയോഗ്യമാകും.
ഇൻറർസെക്ഷൻ അടച്ചിടുന്ന കാലയളവിൽ അൽ സലാം സ്ട്രീറ്റിൽനിന്നും അൽ സിദൈറ സ്ട്രീറ്റിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വലത്തോട്ട് തിരിഞ്ഞ് തൊട്ടടുത്ത ജങ്ഷനിൽനിന്ന് യൂ ടേണെടുത്ത് വേണം മുന്നോട്ടുനീങ്ങാൻ. മൈദറിലെ ട്രീറ്റഡ് സീവേജ് ഇഫ്ലുവൻറ് വികസന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഗതാഗതനിയന്ത്രണം.