വാഹനം ഓടിക്കുേമ്പാൾ സൺറൂഫ് തുറക്കല്ലേ...
text_fieldsദോഹ: വാഹനങ്ങളുടെ സൺറൂഫ് തുറന്ന അവസ്ഥയിൽ യാത്രക്കാരുമായി വാഹനമോടിക്കുന്നത് അപകടകരമെന്ന് എച്ച്.എം.സി ഹമദ് േട്രാമാ സെൻററിലെ ഹമദ് ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാം (എച്ച്.ഐ.പി.പി) മുന്നറിയിപ്പ് നൽകി. ചെറിയ കുട്ടികളുമായി തുറന്ന സൺറൂഫിൽ വാഹനമോടിക്കുന്നതാണ് ഏറ്റവും അപകടകരം. ഗുരുതര പരിക്ക് മുതൽ മരണം വരെ ഇതിലൂടെ സംഭവിക്കാനിടയുണ്ടെന്ന് എച്ച്.ഐ.പി.പി ഡയറക്ടർ ഡോ. റാഫേൽ കൻസുൻജി പറയുന്നു. സൺറൂഫ് തുറന്ന അവസ്ഥയിൽ കുട്ടികൾ വാഹനത്തിൽ നിന്നാണ് യാത്രയെങ്കിൽ വാഹനം നിർത്തുന്ന സമയത്തോ പെട്ടെന്ന് േബ്രക്ക് ചെയ്യുന്ന സമയത്തോ കുട്ടികൾ താഴെ വീഴാനും അപകടത്തിൽ പെടാനും വലിയ സാധ്യതയുണ്ട്. ഇതിനാൽ ൈഡ്രവർമാർ ജാഗ്രത പാലിക്കണം.
അന്തരീക്ഷ താപനില കുറഞ്ഞതോടെ പലരും വാഹനത്തിെൻറ ഗ്ലാസുകൾ താഴ്ത്തിയാണ് വാഹനമോടിക്കുന്നത്. എന്നാൽ ചിലർ വാഹനങ്ങളുടെ സൺറൂഫുകൾ ഉയർത്തി കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം നൽകിയാണ് വാഹനമോടിക്കുന്നത്. വാഹനമോടിക്കൊണ്ടിരിക്കെ ശരീരഭാഗങ്ങൾ പ്രത്യേകിച്ച് കൈ, തല എന്നിവ പുറത്താകുന്ന സാഹചര്യം ഏറെ അപകടം നിറഞ്ഞതാണ്. വാഹനത്തിൽനിന്നും ഓപൺ സൺറൂഫിൽ കുട്ടികളുടെ കൈയും തലയും പുറത്തിട്ട് വാഹനമോടിക്കുന്നത് അപകടമുണ്ടാക്കുന്നതോടൊപ്പം മറ്റു വാഹനങ്ങൾ, റോഡരികിലെ വസ്തുക്കൾ, ചിലപ്പോൾ കാൽനടയാത്രക്കാർ എന്നിവയിലിടിക്കാനും സാധ്യതകളേറെയാണ്. ചില സമയങ്ങളിൽ വാഹനങ്ങളിൽനിന്ന് തന്നെ പുറത്തുവീഴാനും സാധ്യതയുണ്ട്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ഇതിൽ പതിയിരിക്കുന്ന അപകടം സംബന്ധിച്ച് കുട്ടികളെ ബോധവത്കരിക്കുകയാണ് പ്രധാനമെന്നും ഡോ. കൻസുൻജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
