ദോഹ: 1981ലെ ഇൻറർകോണ്ടിനെൻറൽ കപ്പിെൻറ ഫൈനലിൽ െഫ്ലമിങ്ഗോയോട് തോറ്റതിെൻറ മധുരപ്രതികാരം കൂടിയാണ് ലിവർപൂൾ ശനിയാഴ്ച ദോഹയിൽ തീർത്തത്. കാൽപന്തിെൻറ സകലസൗന്ദര്യങ്ങളാലും സമ്പന്നമായ കലാശേപ്പാരിനൊടുവിൽ ലിവർപൂൾ ആദ്യമായി ഫിഫ ലോകക്ലബ് ഫുട്ബാൾ കിരീടം ഉയർത്തിയപ്പോൾ അത് പുതുചരിത്രമായി. ശനിയാഴ്ച രാത്രി ഖത്തർ സമയം രാത്രി 8.30ന് കായികലോകം ദോഹ ഖലീഫ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങി, ഫൈനലിന് സാക്ഷിയാകാൻ ഇരമ്പിയെത്തിയത് 45,416 കാണികളാണ്. തെക്കനമേരിക്കൻ ചാമ്പ്യൻമാരായ െഫ്ലമിങ്േഗായെ അധികസമയത്തിൽ റോബർട്ടോ ഫെർമീന്യോ നേടിയ മനോഹര ഗോളിലൂടെയാണ് ലിവർപൂൾ മലർത്തിയടിച്ചത്.
90 മിനിറ്റെന്ന നിശ്ചിതസമയത്തിലും ഗോളുകൾ പിറക്കാത്ത ഫൈനലിൽ മികച്ച കളിയാണ് െഫ്ലമിങ്ഗോ പുറത്തെടുത്തത്. 53 മിനിറ്റിലും പന്ത് അവരുടെ കാലുകളിലായിരുന്നു. ആദ്യ ഇലവനിൽ ഒന്നൊഴികെ എല്ലാം ബ്രസീൽ താരങ്ങളായിരുന്നു െഫ്ലമിങ്ഗോ നിരയിൽ. 99ാം മിനിറ്റിൽ ബ്രസീൽ സൂപ്പർ താരം ഫെർമിന്യോയുടെ ഗോളിലൂടെതന്നെ ലിവർപൂൾ അവരെ മറികടക്കുകയായിരുന്നു.
എമ്പാടും പരുക്കൻ അടവുകളും പുറത്തുവന്നതോടെ ആറ് മഞ്ഞക്കാർഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്. ലിവർപൂളിെൻറ നീക്കങ്ങെളല്ലാം െഫ്ലമിങ്ഗോ പ്രതിരോധവും ഗോള്‍ കീപ്പര്‍ ദിയേഗോ ആല്‍വേസും നിഷ്ഫലമാക്കി. മിസ്പാസുകൾ ലിവർപൂൾ ആരാധകരെ പലപ്പോഴും നിരാശപ്പെടുത്തി. നിശ്ചിത സമയത്തും ഗോൾരഹിത സമനില തുടർന്നതോടെ കളി ഇഞ്ചുറി ടൈമിലേക്ക്. ലിവർപൂളിെൻറ ഗോളെന്നുറപ്പിച്ച മുന്നേറ്റം നടത്തിയ സിദിയോ മേനെ പെനാൽറ്റി ബോക്സിൽ െഫ്ലമിങ്ഗോ ബാക്ക് റാഫിൻഹ ഫൗൾചെയ്തതിന് ലിവർപൂളിന് അനുകൂലമായി റഫറി പെനാൽറ്റി വിധിക്കുകയും മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. എതിർതാരങ്ങൾ കനത്ത പ്രതിഷേധമുയർത്തിയതോടെ ഖത്തരി റഫറി അബ്റുറഹ്മാൻ അൽജാസിം വിഡിയോ അസി. റഫറി(വാർ)യുടെ സഹായം തേടുകയായിരുന്നു.
പെനാൽറ്റി ബോക്സിനുള്ളിൽ ഫൗൾ നടന്നിട്ടിെല്ലന്ന് വാർ വിധിച്ചതോടെ റഫറി മഞ്ഞക്കാർഡ് പിന്‍വലിച്ചു. ആശ്വാസത്തിെൻറ നെടുവീർപ്പ് ഉയർത്തിയാണ് െഫ്ലമിങ്ഗോ അധികസമയത്തിലേക്കായി കളംവിട്ടത്. 99ാം മിനിറ്റിൽ ക്യാപ്റ്റൻ ജോർദൻ ഹെേൻഴ്സനാണ് ലിവർപൂളിെൻറ ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ലോങ്പാസിലൂടെ ക്യാപ്റ്റനിൽ നിന്ന് പന്ത് വാങ്ങിയ സിദിയോ മേൻ, സെനഗലീസിന് പന്ത് തട്ടിക്കൊടുത്തു. വലതുവിങ്ങിൽ നിന്ന്് ചെറിയ ബാക്ക്പാസിലൂടെ പന്ത് ഫെർമ്യൂനോയുടെ കാലിലേക്ക്. കാലിൽ കൊരുത്ത പന്ത് എതിർതാരത്തേയും അതിലൂടെ എതിർഗോളിയെയും കബളിപ്പിച്ച് ഫെർമിന്യോ എതിർവലയിലേക്ക് പായിച്ചു. പാസുകളുടെ കൃത്യതയിലും പന്ത് കാൽവശം വെച്ചതിലും െഫ്ലമിങ്ഗോയായിരുന്നു മുന്നിൽ.
എന്നാൽ, കിട്ടിയ അവസരം മുതലെടുക്കുന്നതിൽ ലിവർപൂൾ വിജയിക്കുകയായിരുന്നു. ഫിഫ പ്രസിഡൻറ് ജിയാനിനോ ഇൻഫാൻറിനോ ലിവർപൂളിന് കിരീടം ൈകമാറി. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽ ഥാനി ലിവർപൂൾ സൂപ്പർതാരം മുഹമ്മദ് സലക്ക് ഗോൾഡൻ ബാൾ പുരസ്കാരം കൈമാറി.