Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​യ​യി​ൽ ഇ​ന്ത്യ​ന്‍...

മി​യ​യി​ൽ ഇ​ന്ത്യ​ന്‍ ഫാ​ഷ​ന്‍ പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി

text_fields
bookmark_border
മി​യ​യി​ൽ ഇ​ന്ത്യ​ന്‍ ഫാ​ഷ​ന്‍ പ്ര​ദ​ര്‍ശ​നം തു​ട​ങ്ങി
cancel

ദോ​ഹ: കാ​ര​വ​ന്‍ എ​ര്‍ത്തു​മാ​യി ചേ​ര്‍ന്ന് മ്യൂ​സി​യം ഓ​ഫ് ഇ​സ്​​ലാ​മി​ക് ആ​ര്‍ട്ടി​ല്‍ (മി​യ) ഇ​ന്ത്യ​ന്‍ ഫാ​ഷ​ന്‍ പ്ര​ദ​ര്‍ശ​നം ആ​രം​ഭി​ച്ചു. ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് ചെ​യ​ര്‍പേ​ഴ്സ​ൻ ശൈ​ഖ മ​യാ​സ ബി​ന്‍ത് ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ൽ​ഥാ​നി ആ​ദ്യ​ദി​വ​സം സ​ന്ദ​ര്‍ശ​നം ന​ട​ത്തി. സ​മ​കാ​ലി​ക ഇ​ന്ത്യ​ന്‍ ഫാ​ഷ​നും വ​സ്ത്ര​ങ്ങ​ളും സു​സ്ഥി​ര​ത​യും പാ​ര​മ്പ​ര്യ​വും ഒ​ത്തു​ചേ​ര്‍ന്ന ശേ​ഖ​ര​മാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ലു​ള്ള​ത്.

ഇ​ന്ന​ലെ ന​ട​ന്ന സിം​പോ​സി​യ​ത്തി​ല്‍ ആ​ക്ടി​വി​സ്​​റ്റും വോ​ഗ് ഇ​ന്ത്യ മു​ന്‍ എ​ഡി​റ്റ​റു​മാ​യ ബ​ന്ദ​ന തി​വാ​രി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ മ്യൂ​സി​യം അ​സോ​സി​യേ​റ്റ് ക്യൂ​റേ​റ്റ​ര്‍ താ​നി​യ അ​ല്‍ മാ​ജി​ദ്, വി​മോ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ഹെ​ഡ് പ​വി​ത്ര മു​ദ്ദ​യ, ഖ​ത്ത​ര്‍ മ്യൂ​സി​യം​സ് എ​ജു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​ലീ​ന ത്രി​കു​ല്‍ജ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. അ​ബാ​യ​യു​ടെ ച​രി​ത്ര​വും ഖ​ത്ത​രി വ​സ്ത്ര​ധാ​ര​ണ​ത്തി​​െൻറ പാ​ര​മ്പ​ര്യ​വും ച​ര്‍ച്ച​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള വ​സ്ത്ര​രം​ഗ​ത്തെ പാ​ര​മ്പ​ര്യം സിം​പോ​സി​യ​ത്തി​ല്‍ ച​ര്‍ച്ച​ചെ​യ്തു.

Show Full Article
TAGS:qatar qatar news gulf news 
Next Story