ദോഹ: മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. വ്യത്യസ്ത മേഖലകളില്‍ ബന്ധം വികസിപ്പിക്കുന്നതിനെകുറിച്ചും സാമ്പത്തിക വ്യവസായിക നിക്ഷേപ ടൂറിസം വിദ്യാഭ്യാസ മേഖലകളെ കുറിച്ചും സംസാരിച്ചു.
മേഖലാതലത്തിലും അന്താരാഷ്്ട്രതലത്തിലുമുള്ള വിഷയങ്ങളും ചർച്ചയായി. ഖത്തറും മലേഷ്യയും തമ്മിലുള്ള ഉന്നതതല സംയുക്ത കമ്മിറ്റികളുടെ ധാരണപത്രം ഒപ്പുവെക്കലിന് രണ്ട് ഭരണാധികാരികളും സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി ഉള്‍പ്പെടെ നിരവധി മന്ത്രിമാരും പ്രമുഖരും സംബന്ധിച്ചു.