ദോഹ: ഖത്തരി ഭാഷാ പ്രയോഗത്തിെൻറ വിവിധ മേഖലകളിൽ സൗകര്യങ്ങൾ ഒരുക്കാനും സംവേദനാത്മക ഭാഷാ രൂപം സൃഷ്ടിക്കാനും കാര്‍ണിഗി മെലന് യൂനിവേഴ്സിറ്റി പുതിയ ഗവേഷണ സംഘത്തെ നിയോഗിക്കുന്നു. നാഷനല്‍ പ്രയോറിറ്റീസ് റിസര്‍ച്ച് പ്രോഗ്രാമിെൻറ ഭാഗമായി ഖത്തര്‍ നാഷനല്‍ റിസര്‍ച് ഫണ്ട്സില്നിന്നും ഫണ്ട് സ്വീകരിച്ച് നിര്‍വഹിക്കുന്ന പദ്ധതി അറബിക് സ്റ്റഡീസ് പ്രഫസര്‍ സൈനബ് ഇബ്രാഹിമാണ് നയിക്കുക.ഖത്തരി ഭാഷയുടെ സാമൂഹികവും ഭൂമിശാസ്ത്രപരവും തലമുറകള്‍ തമ്മിലുള്ള ഭാഷാ വ്യത്യാസവും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ ഉപകരണം വികസിപ്പിക്കുകയും നിലവില്‍ വിവിധ രേഖകളിലായി ചിതറിക്കിടക്കുന്ന വിവരങ്ങള്‍ ഒന്നിപ്പിക്കുകയുമാണ് ലക്ഷ്യം.
ഖത്തരി ഭാഷാ പ്രയോഗത്തിന് ലിഖിത നിര്മിതികളുണ്ടാക്കുകയും വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നതിനാല്‍ വിശകലനത്തില്‍ സ്വാഭാവിക രീതികളും യന്ത്രസഹായത്തോടെയുള്ള സാങ്കേതികതയും ഉപയോഗപ്പെടുത്താന്‍ സാധിക്കും. കാര്‍ണിഗി മെലന് യൂനിവേഴ്സിറ്റി ഖത്തറിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അസിസ്റ്റൻറ് പ്രഫസര്‍ ഹൗദ ബൗമറും പദ്ധതിയില്‍ പങ്കുവഹിക്കും. ഖത്തറില്‍ അറബി ഭാഷ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും പദ്ധതി സഹായിക്കുമെന്ന് സൈനബ് ഇബ്രാഹിം പറഞ്ഞു. ഖത്തറിലെ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് ഏറെ സഹായകരമാകുന്ന പദ്ധതി ആധുനിക നിലവാരത്തിലുള്ള അറബി പഠിച്ചെടുക്കാനും ഉപയോഗപ്പെടും.