ദോഹ: എം.ഇ.എസ് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ജിസാൻ (15) ഹമദ് ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ ഒരു വർഷമായി രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് ചാലപ്പുറത്ത് താമസിക്കുന്ന മലപ്പുറം കുന്നത്തുടി സ്വദേശി അബ്ദുൽ റസാഖിെൻറയും നടക്കാവ് സ്വദേശിനി ആയിഷ സാബിറയുടെയും ഇളയ മകനാണ്.
സഹോദരങ്ങൾ: ബാഷിദ്, അനുഷീർ, ഫാത്തിമ യുസ്റ. പിതാവ് അബ്ദുൽ റസാക്ക് ദോഹയിലെ അൽ ഷാഹിരി ഇലക്ട്രോണിക്സിൽ സെയിൽസ് മാനേജരാണ്. മൃതദേഹം മിസൈമീർ ഖബർസ്ഥാനിൽ ഖബറടക്കി.