Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രീന്‍ ലൈനിലൂടെ...

ഗ്രീന്‍ ലൈനിലൂടെ മെട്രോ 10ന് ഓടിത്തുടങ്ങും

text_fields
bookmark_border
ഗ്രീന്‍ ലൈനിലൂടെ മെട്രോ 10ന് ഓടിത്തുടങ്ങും
cancel

ദോ​ഹ: ഗ്രീ​ന്‍ ലൈ​നി​ലൂ​ടെ ദോ​ഹ മെ​ട്രോ ഡി​സം​ബ​ർ 10ന്​ ​ഓ​ടി​ത്തു​ട​ങ്ങും. അ​ന്നു​മു​ത​ൽ പൊ​തു​ജ​ന​ങ്ങ​ള് ‍ക്കു​ള്ള ഈ ​ലൈ​നി​ലെ സ​ര്‍വി​സി​​െൻറ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് തു​ട​ക്ക​മാ​കു​മെ​ന്ന് ഗ​താ​ഗ​ത വാ​ര്‍ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ല്‍ മ​ന്‍സൂ​റ മു​ത​ല്‍ അ​ല്‍റി​ഫ​യി​ലെ മാ​ള്‍ ഓ​ഫ് ഖ​ത്ത​ര്‍ വ​രെ​യാ​ണ് ഗ്രീ​ന്‍ ലൈ​ന്‍ പ​രി​ധി.ദോ​ഹ​യു​ടെ പൗ​ര​സ്ത്യ, പ​ശ്ചി​മ ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഗ്രീ​ന്‍ ലൈ​നി​ല്‍ 11 സ്​​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. അ​ല്‍ മ​ന്‍സൂ​റ, മു​ശൈ​രി​ബ്, അ​ല്‍ ബി​ദ, ദ ​വൈ​റ്റ് പാ​ല​സ്, ഹ​മ​ദ് ഹോ​സ്പി​റ്റ​ല്‍, അ​ല്‍മെ​സി​ല, അ​ല്‍ റ​യ്യാ​ന്‍, അ​ല്‍ ഖ​ദീം, അ​ല്‍ ശ​ഖ​ബ്, ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ലൈ​ബ്ര​റി, എ​ജു​ക്കേ​ഷ​ന്‍ സി​റ്റി, അ​ല്‍ റി​ഫ (മാ​ള്‍ ഓ​ഫ് ഖ​ത്ത​ര്‍) എ​ന്നി​വ​യാ​ണ് ഗ്രീ​ന്‍ ലൈ​നി​ലെ സ്​​റ്റേ​ഷ​നു​ക​ള്‍. ഈ ​മാ​സം 21ന് ​ന​ട​ക്കു​ന്ന ഫി​ഫ ക്ല​ബ് ഫു​ട്​​ബാ​ള്‍ ലോ​ക​ക​പ്പ്​ ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കു​ന്ന എ​ജു​ക്കേ​ഷ​ന്‍ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​നാ​വു​ന്ന വ​ഴി​യാ​ണ് ഗ്രീ​ന്‍ ലൈ​ന്‍. ഖ​ത്ത​ര്‍ ദേ​ശീ​യ​ദി​ന​ത്തി​ല്‍ 18നാ​ണ് സ്​​റ്റേ​ഡി​യം ഉ​ദ്ഘാ​ട​നം.

നി​ല​വി​ൽ ദോ​ഹ മെ​ട്രോ​യു​ടെ റെ​ഡ്, ഗോ​ള്‍ഡ് ലൈ​നു​ക​ളി​ലൂ​ടെ​യാ​ണ്​ സ​ർ​വി​സ്​ ന​ട​ക്കു​ന്ന​ത്. ഇ​തു​പോ​ലെ ശ​നി​യാ​ഴ്ച മു​ത​ല്‍ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 11 വ​രേ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി 11 മ​ണി​വ​രേ​യു​മാ​ണ് ഗ്രീ​ന്‍ ലൈ​നി​ലും മെ​ട്രോ ട്രെ​യി​നു​ക​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക.
മാ​ള്‍ ഓ​ഫ് ഖ​ത്ത​ര്‍ സ​ന്ദ​ര്‍ശി​ക്കാ​നും ഷോ​പ്പി​ങ്ങി​നും പോ​കു​ന്ന​വ​ര്‍ക്ക് ഗ്രീ​ന്‍ ലൈ​ന്‍ വ​ഴി യാ​ത്ര ചെ​യ്ത് അ​ല്‍ റി​ഫ സ്​​റ്റേ​ഷ​നി​ലി​റ​ങ്ങി മാ​ളി​ലേ​ക്ക് ന​ട​ന്നു​പോ​കാം. റെ​ഡ്, ഗോ​ള്‍ഡ്, ഗ്രീ​ന്‍ ലൈ​ന്‍ യാ​ത്ര​ക്കാ​ര്‍ക്ക് മു​ശൈ​രി​ബി​ല്‍നി​ന്നും പ​ര​സ്പ​രം മാ​റാം.മെ​ട്രോ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​ന്‍ മെ​ട്രോ ലി​ങ്ക് സ​ര്‍വി​സു​ക​ളു​മു​ണ്ട്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഷ​ട്ടി​ല്‍ ബ​സ് സ​ര്‍വി​സു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story