Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ്കപ്പ്: യു.എ.ഇയെ ഇറാഖ് തളച്ചു
text_fieldsbookmark_border
ദോഹ: ഗൾഫ്കപ്പ് ഗ്രൂപ് എയില്‍ ആധിപത്യം പുലര്‍ത്താനുള്ള യു.എ.ഇയുടെ ശ്രമത്തിന് ഇറാഖ ിെൻറ തിരിച്ചടി.
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ ക്ക് ഇറാഖ് യു.എ.ഇയെ തളച്ചു. മഞ്ഞക്കാര്‍ഡാണ് ഇന്നലെ കളം നിറഞ്ഞുകളിച്ചത്. രണ്ടു പകുതി കളിലുമായി ആറ് മഞ്ഞക്കാര്‍ഡുകള്‍ കണ്ടു. ആദ്യ പകുതിയില്‍ തന്നെ ഇറാഖ് ജയ ഗോളുകള്‍ നേടി യിരുന്നു. രണ്ടാം പകുതിയില്‍ മൂന്നാം ഗോളിനുള്ള അവസരം പെനാല്‍റ്റിയിലൂടെ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
ഒന്നാം പകുതിയുടെ ആറാം മിനിറ്റിൽ അലാ അബ്ബാസാണ് യു.എ.ഇ ഗോള്‍കീപ്പറെ കബളിപ്പിച്ച് ആദ്യ ഗോൾ നേടിയത്. പിന്നാലെ 37ാം മിനിട്ടില്‍ അലാ അബ്ദുല്‍ സഹ്റയും ഗോളടിച്ചു. ഇരു ടീമുകളും മൂന്നു വീതം മഞ്ഞക്കാര്‍ഡുകളാണ് വാങ്ങിയത്.
യു.എ.ഇയുടെ മിഡ്ഫീല്‍ഡര്‍ അബ്ദുല്ല റമദാനാണ് ആദ്യം മഞ്ഞ കണ്ടത്. 14ാം മിനിറ്റില്‍ യു.എ.ഇക്ക് മുന്നില്‍ മഞ്ഞ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ 16ാം മിനിട്ടില്‍ ഇറാഖിെൻറ ഗോള്‍ കീപ്പര്‍ മുഹമ്മദ് ഹമീദ് ഫര്‍ഹാനും മഞ്ഞ കിട്ടി. 23ാം മിനിട്ടില്‍ ഇറാഖ് സ്ട്രൈക്കറും ഗോള്‍ നേട്ടക്കാരനുമായ അലാ അബ്ബാസ് മഞ്ഞക്കാര്‍ഡിനു മുമ്പില്‍പെട്ടു. 36ാം മിനിട്ടില്‍ യു.എ.ഇ സ്ട്രൈക്കര്‍ അലി മബ്ഖൂതിനും മഞ്ഞ കിട്ടിയതോടെ ആദ്യ പകുതിയില്‍ ഇരു ടീമുകൾക്കും രണ്ട് വീതം മഞ്ഞക്കാര്‍ഡുകൾ.രണ്ടാം പകുതിയുടെ നാലാം മിനിട്ടില്‍ യു.എ.ഇ ഡിഫൻഡര്‍ മുഹമ്മദ് മര്‍സൂഖിന് കിട്ടിയ മഞ്ഞക്കാർഡോടെയാണ് തുടക്കം. 68ാം മിനിട്ടില്‍ മഞ്ഞക്കാര്‍ഡ് കിട്ടാനുള്ള വിധി ഇറാഖിനായിരുന്നു. മിഡ് ഫീല്‍ഡര്‍ അംജദ് അത്താവനാണ് റഫറി മഞ്ഞ നൽകിയത്.
കളി സ്വന്തമാക്കിയെങ്കിലും 61ാം മിനിട്ടില്‍ സ്ട്രൈക്കര്‍ അലാ അബ്ബാസിനെ മാറ്റി പതിനെട്ടാം നമ്പര്‍ താരം മുഹനാദ് അലിയെ ഇറാഖ് പകരക്കാരനായി ഇറക്കി. 75ാം മിനുട്ടില്‍ ഇറാഖി സ്ട്രൈക്കറും രണ്ടാം ഗോളിനുടമയുമായ അലാ അബ്ദുല്‍ സഹറയെയും മാറ്റി. പകരം മുഹമ്മദ് റദ ജലീലാണ് കളത്തിലിറങ്ങിയത്.
മൂന്നാം ഗോളിനുള്ള അവസരം 84ാം മിനിട്ടില്‍ ഇറാഖിന് കിട്ടിയെങ്കിലും മുതലെടുക്കാനായില്ല. ഇറാഖി ഡിഫൻഡര്‍ അലി അദ്നാന് ലഭിച്ച പെനാല്‍റ്റി കിക്ക് പാഴാവുകയായിരുന്നു. 90ാം മിനിറ്റില്‍ രണ്ട് പേരെ യു.എ.ഇ കളത്തിൽ മാറ്റി പരീക്ഷിച്ചു.
ഡിഫന്‍ഡര്‍ യൂസഫ് ജബറിനെ മാറ്റി അല്ഹസന് സാലിഹിനെയും മിഡ്ഫീല്‍ഡര്‍ ഖല്ഫാന് മുബാറക്കിനെ മാറ്റി അഹമ്മദ് ബര്‍മാനെയും പരീക്ഷിച്ചു. ഇഞ്ചുറി ടൈമില്‍ ഇറാഖ് ഡിഫൻഡര്‍ സഅദ് നാതിഖിനെ മാറ്റി മൈതാം ജബ്ബാറിനെ ഗ്രൗണ്ടിലിറക്കി.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത ആറു ഗോളിന് ഖത്തർ യമനെ തകർത്തു
ഇന്ന് ഗൾഫ് കപ്പിൽ വൈകുന്നേരം 5.30ന് ദുഹൈൽ സ്റ്റേഡിയത്തിൽ കുവൈത്ത് ഒമാനെയും എട്ടിന് ബഹ്റൈൻ സൗദി അറേബ്യയെയും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story