ദോഹ: അയൽരാജ്യങ്ങൾ പങ്കെടുക്കുന്നുവെന്ന രാഷ്ട്രീയപ്രധാന്യംകൂടിയുള്ള അറേബ്യൻ ഗൾഫ് കപ്പിന് ചൊവ്വാഴ്ച വൈകീട്ട് 7.30ന് ദോഹ ഖലീഫ രാജ്യാന്തര സ്റ്റേഡയത്തിൽ വിസി ൽ മുഴങ്ങും. ഡിസംബര്‍ എട്ടുവരെ ഇനി കാൽപന്തിെൻറ ആവേശമാണ്. കാൽപന്തുമൈതാനം സൗഹൃദത്തി െൻറ മഹാമാതൃക തീർക്കുകയുമാണ്. ഔദ്യോഗിക ഉദ്ഘാടനം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിക്കും. യു.എ. ഇ, ബഹ്ൈറൻ, സൗദി, ഇറാഖ്, കുവൈത്ത്, ഒമാൻ, യെമൻ, ആതിഥേയരായ ഖത്തർ എന്നിവയാണ് ഏറ്റുമുട് ടുന്നത്. ഉദ്ഘാടന മത്സരത്തിൽ ഖത്തർ ഇറാഖിനെയും ദുഹൈൽ സ്റ്റേഡിയത്തിൽ രാത്രി 9.30ന് യു.എ.ഇ യമനെയും നേരിടും. ഖത്തറും യു.എ.ഇയും ഒരേ ഗ്രൂപ്പിലാണ് പന്തുതട്ടുന്നത്. ഏഷ്യന്‍ കപ്പ് സെമി ഫൈനലിസ്റ്റുകളും മേഖലയിലെ ഏറ്റവും ശക്തരായ ടീമുകളും ഒരേ ഗ്രൂപ്പിലാണെന്നത് കളിയാരാധകർക്ക് ഇരട്ടി മധുരം നൽകുന്നു.ഫൈനല്‍ ഉള്‍പ്പെടെ 15 മത്സരങ്ങളാണുള്ളത്.
ഡിസംബര്‍ രണ്ടിന് ഖത്തറും യു.എ.ഇയും ഏറ്റുമുട്ടും. ഡിസംബര്‍ അഞ്ചിന് സെമി ഫൈനലും എട്ടിന് ഫൈനലും നടക്കും. ഖലീഫ സ്റ്റേഡിയത്തിലാണ് ഫൈനല്‍. 2007ലെ ഏഷ്യന്‍ കപ്പ് ജേതാക്കളായ യമനും ഇറാഖുമാണ് ഗ്രൂപ് എയിലെ മറ്റു ടീമുകള്‍. ഗ്രൂപ് ബിയില്‍ സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവരാണ് ഏറ്റുമുട്ടുക. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഏഷ്യന്‍ കപ്പ് സെമി ഫൈനലില്‍ ആതിഥേയരായ യു.എ.ഇയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ ഫൈനൽ പ്രവേശനം നേടിയത്. ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരെന്ന തലക്കനവുമായാണ് ഖത്തർ പോരിനിറങ്ങുന്നത്. നിലവിലെ ഗള്‍ഫ് കപ്പ് ചാമ്പ്യന്മാരാണ് ഒമാൻ. കരുത്തരായ സൗദി അറേബ്യയും ഒരു ഗ്രൂപ്പിലാണ്. കുവൈത്താകട്ടെ മികച്ച നിലയിലാണ് ടൂര്‍ണമെൻറില്‍ പങ്കെടുക്കാനെത്തുന്നത്. സമാനമാണ് ഖത്തറും യു.എ.ഇയുമടങ്ങുന്ന ഗ്രൂപ് എയുടെ കാര്യവും. ഇറാഖും ഈ ഗ്രൂപ്പിലാണ് കളിക്കുന്നത്.
2017 ജൂണിൽ ഖത്തറിനെതിരെ സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളുടെ ഉപരോധം വന്നതിനുശേഷം ആദ്യമായാണ് ഖത്തറിൽ നടക്കുന്ന ഒരു മേഖല ടൂർണമെൻറിൽ ഈ രാജ്യങ്ങൾ പങ്കെടുക്കുന്നത്. ഖത്തറിലെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിലും യോഗ്യതമത്സരങ്ങളിലും അയൽരാജ്യങ്ങൾ ഇപ്പോൾതന്നെ പങ്കെടുക്കുന്നുണ്ട്. അന്താരാഷ്ട്ര നയതന്ത്രനിയമങ്ങളുടെയും കായിക നയങ്ങളുടെയും ഭാഗമായാണിത്. എന്നാൽ, ഗൾഫ് കപ്പ് പോലുള്ള ഖത്തറിൽ നടക്കുന്ന മേഖലതല ടൂർണമെൻറിൽ യു.എ.ഇ, ബഹ്ൈറൻ, സൗദി രാജ്യങ്ങൾ പങ്കെടുക്കുന്നത് ഉപരോധവുമായി ബന്ധപ്പെട്ട മഞ്ഞുരുക്കമാണെന്ന് വിലയിരുത്തലുണ്ട്. ഉപരോധം തുടങ്ങിയയുടൻ കുവൈത്തിെൻറ നേതൃത്വത്തിൽ മധ്യസ്ഥശ്രമങ്ങൾ നടന്നുവരുകയാണ്. ഗൾഫ് കപ്പിൽ എല്ലാ അയൽരാജ്യങ്ങളും പങ്കെടുക്കുന്നത് ഗൾഫ് പ്രതിസന്ധി പരിഹാരത്തിലേക്കുള്ള സൂചനയാണെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ലാഹ് പറഞ്ഞതായി കുവൈത്ത് വാർത്ത ഏജൻസി (കെ.യു.എൻ.എ) റിപ്പോർട്ട് ചെയ്തിരുന്നു. 2022ലെ ലോകകപ്പ് ഫുട്ബാൾ നടക്കുന്നതും ഖത്തറിലാണ്.
മത്സരങ്ങൾ ഇങ്ങനെ
നവംബർ 26: ഖത്തർxഇറാഖ് (ഖലീഫ സ്റ്റേഡിയം 7.30), യുഎഇxയമന്‍(ദുഹെയ്ൽ സ്റ്റേഡിയം 9.30)
നവംബർ 27: ഒമാന്‍ x ബഹ്റൈന്‍, സൗദിxകുവൈത്ത് (ദുഹെയ്ൽ സ്റ്റേഡിയം 5.30, 8.00)
നവംബർ 29: യു.എ.ഇxഇറാഖ്, യമൻxഖത്തര്‍ (ഖലീഫ സ്റ്റേഡിയം, 5.30, 8.00)
നവംബർ 30: കുവൈത്ത് x ഒമാന്‍, ബഹ്റൈൻxസൗദി (ദുഹെയ്ൽ സ്റ്റേഡിയം, 5.30, 8.00)
ഡിസംബർ 2: ഖത്തർxയു.എ.ഇ, കുവൈത്ത്xബഹ്റൈന്‍ (ഖലീഫ സ്റ്റേഡിയം 5.30, 8.00), യമന്‍ xഇറാഖ്, ഒമാൻxസൗദി (ദുഹെയ്ൽ സ്റ്റേഡിയം 5.30, 8.00)
ഡിസംബർ 5: സെമി ഫൈനല്‍ (ഗ്രൂപ് എ വിജയിxഗ്രൂപ് ബി റണ്ണര്‍അപ്പ്, ഗ്രൂപ് ബി വിജയിxഗ്രൂപ് എ റണ്ണര്‍ അപ്പ്) (സമയവും വേദിയും പിന്നീട്)
ഡിസംബർ 8: ഫൈനല്‍ (ഖലീഫ സ്റ്റേഡിയം)