ദോഹ: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് സാധാരണ കാറുകളിലും എത്തു ം. റോഡപകടങ്ങൾ കുറക്കാനും അശ്രദ്ധയോടെയും അപകടകരവുമായ ൈഡ്രവിങ് പിടികൂടാനുമ ാണിത്. ഖത്തർ റോഡുകളിൽ സീക്രട്ട് ട്രാഫിക് പേട്രാളിങ് എന്ന പേരിലാണ് പരിശോധന ശക്തമാക്കുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗത, വലതുവശത്തുനിന്നുള്ള ഓവർടേക്കിങ് തുടങ്ങിയ നിയമലംഘകരെ പിടികൂടുകയും അപകടങ്ങൾ കുറക്കുകയുമാണ് പൊലീസ് ലക്ഷ്യമിടുന്നത്.
രാജ്യത്തെ പ്രധാന റോഡുകളിലെല്ലാം ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ സാധാരണ കാറുകളിൽ പൊലീസ് പേട്രാളിങ്ങുണ്ട്.2018ൽ 1.78 ദശലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇതിൽ 60 ശതമാനത്തിലധികവും അമിതവേഗത മൂലമുണ്ടായ നിയമലംഘനങ്ങളാണ്. വലതുവശത്തുനിന്നുമുള്ള ഓവർടേക്കിങ് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറയുകയാണ്. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ പേട്രാളിങ്ങാണ് ഗതാഗത ജനറൽ ഡയറക്ടറേറ്റ് രാജ്യത്ത് നടത്തുന്നത്. ൈഡ്രവർമാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തുക, മൊബൈൽ റഡാറുകൾ സ്ഥാപിക്കുക, പിഴ വർധിപ്പിക്കുക എന്നിവ പേട്രാളിങ്ങിെൻറ ഭാഗമായി അധികൃതർ നടപ്പാക്കുന്നുണ്ട്.