Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാർജ് തീർന്ന ബാറ്ററികൾ ...

ചാർജ് തീർന്ന ബാറ്ററികൾ ഉപേക്ഷി​േക്കണ്ട; ഇവിടെ നിക്ഷേപിക്കാം

text_fields
bookmark_border

ദോ​ഹ: ചാ​ർ​ജ് തീ​ർ​ന്ന്​ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബാ​റ്റ​റി​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്​ പ്ര​കൃ​തി​ക ്ക്​ ദോ​ഷ​മാ​യ​തി​നാ​ൽ ഇ​ത്ത​രം ബാ​റ്റ​റി​ക​ൾ ശേ​ഖ​രി​ക്കു​ന്ന സം​രം​ഭ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി പ ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​വും അ​ൽ​മീ​റ ക​ൺ​സ്യൂ​മ​ർ ഗു​ഡ്സ്​ ക​മ്പ​നി​യും രം​ഗ​ത്ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബാ​റ്റ​റി​ക​ൾ മ​ണ്ണി​ന​ടി​യി​ലാ​കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണി​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ തി​ര​ഞ്ഞെ​ടു​ത്ത അ​ൽ മീ​റ ശാ​ഖ​ക​ളി​ൽ അ​മ്പ​തോ​ളം വേ​സ്​​റ്റ് ബാ​റ്റ​റി ബി​ന്നു​ക​ളാ​ണ് സ്​​ഥാ​പി​ച്ച​ത്.
ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന്​ ബാ​റ്റ​റി​ക​ൾ വേ​ർ​തി​രി​ക്കാ​നും ഒ​ഴി​വാ​ക്കാ​നു​മാ​ണ് പു​തി​യ സം​രം​ഭ​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ റീ​സൈ​ക്ലി​ങ് ആ​ൻ​ഡ് വേ​സ്​​റ്റ് ട്രീ​റ്റ്മ​െൻറ് വ​കു​പ്പ് ജ​ന​റ​ൽ ക​ൺ​സ​ൾ​ട്ട​ൻ​റ് ഡാ​നി​യ​ൽ ഒ​ചോ​വ പ​റ​ഞ്ഞു. അ​ൽ​മീ​റ​യു​ടെ അ​ൽ ഖ​ദി​ഫി​യ ശാ​ഖ​യി​ൽ ബാ​റ്റ​റി ശേ​ഖ​ര​ണ​സം​വി​ധാ​നം സ്ഥാ​പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​ങ്ക്-​കാ​ർ​ബ​ൺ ബാ​റ്റ​റി​ക​ളും ഡി-​ലി​റ്റി​യേ​റ്റ​ഡ് കാ​ഥോ​ഡ് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്. അ​പ​ക​ട​ക​ര​മാ​യ ഘ​ട​ക​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​വ ഭൂ​മി​യി​ൽ ചേ​രു​ന്ന​തോ​ടെ മ​ണ്ണും ഭൂ​ഗ​ർ​ഭ ജ​ല​വും വി​ഷ​മ​യ​മാ​കും. പി​ന്നീ​ട് കൃ​ഷി​യി​ട​ങ്ങ​ൾ വ​ഴി പ​ഴ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളി​ലും എ​ത്തു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ലെ ബാ​റ്റ​റി ബി​ന്നു​ക​ളി​ൽ ശേ​ഖ​രി​ക്കു​ന്ന ബാ​റ്റ​റി​ക​ൾ മ​റ്റൊ​രി​ട​ത്ത് സം​ഭ​രി​ക്കും. പി​ന്നീ​ട്​ ഇ​വ വാ​ണി​ജ്യ​ത​ല​ത്തി​ലേ​ക്ക്​ മാ​റ്റാ​നാ​ണ്​ പ​ദ്ധ​തി. അം​ഗീ​കൃ​ത റീ​സൈ​ക്കി​ൾ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ബാ​റ്റ​റി​ക​ൾ അ​വ​ർ​ക്ക് ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ക. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ടു​ന്ന​തോ​ടെ വ​ലി​യ അ​ള​വി​ൽ ഇ​ത്ത​രം ബാ​റ്റ​റി​ക​ൾ ശേ​ഖ​രി​ക്കാം. ജ​ന​ങ്ങ​ൾ ഇ​ത് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ ബാ​റ്റ​റി ബി​ന്നു​ക​ൾ സ്​​ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​ൽ മീ​റ​യു​ടെ പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ളു​ടെ​യും പ്ലാ​സ്​​റ്റി​ക് റീ​സൈ​ക്ലി​ങ്​ പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​രം​ഭം. നേ​ര​ത്തെ പ​രി​സ്​​ഥി​തി സൗ​ഹൃ​ദ ബാ​ഗു​ക​ൾ ന​ൽ​കി​യി​രു​ന്നു.

Show Full Article
TAGS:qatar qatar news gulf news 
Web Title - qatar-qatar news-gulf news
Next Story