ദോഹ: രാജ്യത്തെ ലുലു ൈഹപ്പർമാർക്കറ്റുകളിൽ കശ്മീരി ആപ്പിൾ ഫെസ്റ്റിവൽ തുടങ്ങി. ഖ ത്തറിൽ ആദ്യമായി ലുലുവാണ് കശ്മീരി ആപ്പിളുകൾക്ക് മാത്രമായുള്ള പ്രത്യേക മേള നട ത്തുന്നത്. നവംബർ 24 വരെ ഖത്തറിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും മേള തുടരും. ഗറാഫ ശാഖയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി. കുമരൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഡയറക്ടർ മുഹമ്മദ് അൽതാഫ്, ലുലുവിെൻറ മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ കൾച്ചറൽ സെൻറർ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം, ഇന്ത്യൻ ബിസിനസ് പ്രഫഷനൽ കൗൺസിൽ, കേരള ബിസിനസ് ഫോറം എന്നിവയിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.
കശ്മീരി ആപ്പിളുകൾ ഖത്തറിൽ വിപണനത്തിന് പ്രത്യേക മേള നടത്തുന്നത് പ്രാദേശിക കശ്മീരി കർഷകർക്ക് ഏെറ സഹായകരമാകുമെന്നും ലുലുവിെൻറ ഇത്തരം ശ്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്നും അംബാസഡർ പറഞ്ഞു. കശ്മീർ താഴ്വരയിൽ നിന്ന് വിളവെടുത്ത മൂന്നിനം ആപ്പിളുകളാണ് പ്രധാനമായും മേളയിലുള്ളത്. കുളു ഡെലീഷ്യസ്, റെഡ് ഡെലീഷ്യസ്, ഓവൽ ആപ്പിൾ എന്നിവയാണവ.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലുലു ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും ഈയിടെ നടത്തിയ ചർച്ചയുടെ ഫലമായാണ് ലുലു കശ്മീരി ആപ്പിൾ ഫെസ്റ്റിവൽ നടത്തുന്നത്. ശ്രീനഗറിൽ ഇതിനായി പ്രത്യേക കേന്ദ്രം തുടങ്ങിയാണ് ലുലു ൈഹപ്പർമാർക്കറ്റുകളിലേക്ക് കശ്മീരിൽ നിന്ന് ആപ്പിളുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയത്.