ദോഹ: സഫാരി ഹൈപർമാർക്കറ്റിെൻറ ഖത്തറിലെ നാലാമത് ശാഖ അൽഖോറിൽ പ്രവർത്തനമാരംഭി ച്ചു. ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു. സഫാരി ഗ്രൂപ് ചെയ ർമാൻ ഹമദ് ദാഫർ എ.എ. അൽ അഹ്ബാബി, മാനേജിങ് ഡയറക്ടർ അബൂബക്കർ മഠപ്പാട്ട്, സഫാരി ഗ്രൂപ് ഡയറക്ടറും ഗ്രൂപ് ജനറൽ മാനേജറുമായ സൈനുൽ ആബിദീൻ, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഷഹീൻ ബക്കർ, ഷമീം ബക്കർ തുടങ്ങിയവർ പങ്കെടുത്തു. ലോകോത്തര നിലവാരത്തിൽ നാലു നിലകളിലായി 1,93,000 ചതുരശ്രയടി വിസ്തീർണത്തിൽ ബേസ്മെൻറ് പാർക്കിങ്ങുണ്ട്. നാലാം നിലയിൽ വിശാലമായ ഫുഡ്കോർട്ടുമുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും പ്രമോഷനുകളുമുണ്ട്. ഒരേസമയം മൂന്ന് മെഗാ കാർ പ്രമോഷനുകളാണ് ഏറ്റവും ശ്രദ്ധേയം.
അൽഖോർ ഔട്ട്ലെറ്റ് സന്ദർശിക്കുന്നവർക്ക് സാധനങ്ങൾ വാങ്ങാതെ കൂപ്പൺ നറുെക്കടുപ്പിൽ പങ്കെടുക്കാം. ഒരു ലക്സസ് എൽ എക്സ് 570 എസ്.യു.വിയാണ് സമ്മാനം. ഒപ്പംതന്നെ സഫാരി വിൻ 15 െടായോട്ട ഫോർച്യൂണർ കാർ പ്രമോഷനും സഫാരി വിൻ 20 െടായോട്ട കൊറോള കാർ പ്രമോഷനും ഉണ്ട്. സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലും ഈ മെഗാ പ്രമോഷനുകൾ ലഭ്യമാണ്.
കൊറോള കാർ പ്രമോഷൻ നറുക്കെടുപ്പിലൂടെ ഓരോ രണ്ടാഴ്ചയിലും മൂന്ന് െടായോട്ട കൊറോള കാർ വീതമാണ് സമ്മാനം. ഉദ്ഘാടനത്തോടനുബന്ധിച്ച വിലക്കുറവിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ തിരക്കേറെയാണ്. വിസിറ്റ് ആൻഡ് വിൻ പ്രമോഷനും തിരക്കാണ്. 189 റിയാലിന് 32 ഇഞ്ച് എൽ.ഇ.ഡി ടി.വി, 599 റിയാലിന് ലാപ്ടോപ് തുടങ്ങിയ ഓഫറുകളാണുള്ളത്.