Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകനത്ത മഴ, ഇടി, മിന്നൽ

കനത്ത മഴ, ഇടി, മിന്നൽ

text_fields
bookmark_border
കനത്ത മഴ, ഇടി, മിന്നൽ
cancel
camera_alt????????????? ??? ??????? ?????????? ??? ????????????????????? ????????

ദോ​ഹ: ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ ക​ന​ത്ത മ​ഴ പെ​യ്​​തു. ഇ​ടി​യോ​ടു​കൂ​ടി​യാ​യി​രു​ന്നു മ ​ഴ. രാ​വി​ലെ​ത​ന്നെ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. 12 മ​ണി​യോ​ടെ ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​യി​രു​ന്നു. വ​ൻ ഇ​ടി​യും മി​ന്ന​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ന​ജ്​​മ, അ​ൽ സ​ദ്ദ്​ ഭാ​ഗ​ങ്ങ​ളി​ൽ ന​ല്ല മ​ഴ​യാ​ണ്​ ല​ഭി​ച്ച​ത്. ഇ​തോ​ടെ ചൂ​ടു​വി​ട്ട്​ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​മാ​യി. പ​ല​ഭാ​ഗ​ത്തും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​യി​രി​ക്കു​മെ​ന്നും കാ​ലാ​വ​സ്​​ഥ​യി​ൽ അ​സ്​​ഥി​ര​ത ഉ​ണ്ടാ​കാ​നി​ട​യു​ണ്ടെ​ന്നും ഖ​ത്ത​ർ കാ​ലാ​വ​സ്​​ഥ വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ന്യൂ​ന​മ​ർ​ദ​മാ​ണ് ഇ​തി​ന്​ കാ​ര​ണം. അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​കും.

രാ​ജ്യ​ത്തി​െൻറ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും തു​ട​ർ​ദി​വ​സ​ങ്ങ​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി ശ​ക്ത​മാ​യ മ​ഴ​യാ​യി​രി​ക്കും. കാ​റ്റി​െൻറ വേ​ഗം 35 നോ​ട്ടി​ക്ക​ൽ മൈ​ൽ വ​രെ എ​ത്താ​നി​ട​യു​ണ്ട്. തു​ട​ർ​ന്ന്​ ഇ​ടി​യോ​ടെ​യു​ള്ള മ​ഴ​യും ഉ​ണ്ടാ​വും. അ​ന്ത​രീ​ക്ഷം പൊ​ടി​പ​ട​ല​ങ്ങ​ളാ​ൽ നി​റ​യും. കാ​ഴ്ചാ​പ​രി​ധി കു​റ​യും. തി​ര​മാ​ല പ​ത്ത​ടി ഉ​യ​ര​ത്തി​ൽ വ​രെ​യെ​ത്തും. വ​ട​ക്ക് കി​ഴ​ക്ക് ദി​ശ​യി​ൽ​നി​ന്നും കി​ഴ​ക്ക് ദി​ശ​യി​ലേ​ക്ക് കാ​റ്റു​വീ​ശും. പ​ര​മാ​വ​ധി അ​ന്ത​രീ​ക്ഷ താ​പ​നി​ല 30 ഡി​ഗ്രി​യാ​യി​രി​ക്കും. ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണം. കാ​ലാ​വ​സ്​​ഥ അ​സ്​​ഥി​ര​മാ​കു​ന്ന​തി​നാ​ൽ വ​കു​പ്പി​ൽ​നി​ന്നു​ള്ള പു​തി​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsgulf news
News Summary - qatar-qatar news-gulf news
Next Story