ദോഹ: കോട്ടയം പുതുപ്പള്ളി വാകത്താനം ഞാലിയാംകുഴി മണ്ണൂര്കടുപ്പില് വീട്ടില്‍ ജെസി രാ ജന്‍ തോമസ് (48) നിര്യാതയായി. ഹമദ് ആശുപത്രിയിലെ ഒ.പി വിഭാഗം നഴ്സായിരുന്നു. അര്‍ബുദബാധിതയായിരുന്നു. കഴിഞ്ഞ ആഴ്ച ഡ്യൂട്ടിക്കിടയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭര്‍ത്താവ് രാജന് തോമസ് ദോഹയില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. മകന് അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നു. മൃതദേഹം ഔദ്യോഗിക നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഞാലിയാംകുഴി ഐ.പി.സി പള്ളിയില്‍.