ഹമദ് വിമാനത്താവളത്തിൽ ലഹരി ഉൽപന്നങ്ങൾ പിടികൂടി
text_fieldsദോഹ: രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തി ൽ യാത്രക്കാരനിൽനിന്ന് ലഹരി പദാർഥങ്ങൾ പിടികൂടി. 3.25 കിലോഗ്രാം മരിജുവാനയാണ് പിടികൂടിയതെന്ന് ഖത്തർ കസ്റ്റംസ് ജനറൽ അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. ഏഷ്യൻ രാജ്യത്തുനിന്നും ഖത്തറിലേക്കുള്ള യാത്രക്കാരെൻറ ബാഗിൽ രഹസ്യമായി സൂക്ഷിച്ച മരിജുവാനയാണ് വിദഗ്ധ പരിശോധനയിൽ അധികൃതർ പിടികൂടിയത്. രാജ്യത്തേക്ക് നിരോധിക്കപ്പെട്ട സാധനങ്ങൾ കടത്താൻ ശ്രമിച്ചാൽ കർശന നടപടിയായിരിക്കുമുണ്ടാകുക.
ഇക്കാര്യത്തിൽ കസ്റ്റംസ് അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും നിരവധി പേർ ഇപ്പോഴും കസ്റ്റംസ് അധികൃതരുടെ പിടിയിൽപെടുന്നുണ്ട്. മനുഷ്യശരീരത്തിലെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് പരിശോധനക്കായി ഹമദ് വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുള്ളത്. യാത്രക്കാരെൻറ ശരീരഭാഷയിൽ വരുന്ന വ്യത്യാസങ്ങൾ അടക്കം പരിശോധിക്കാൻ കഴിയുന്ന റോബോട്ടിക് സംവിധാനമാണ് വിമാനത്താവളത്തിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
