രാജ്യം ഭിന്നശേഷി സൗഹൃദം: രാജ്യാന്തര സമ്മേളനം ഡിസംബറിൽ
text_fieldsദോഹ: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിനും അവരെ മുഖ്യധാര യിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദോഹ അന്താരാഷ്ട്ര ഭിന്നശേഷി വികസന സ മ്മേളനം ഡിസംബർ ഏഴിനും എട്ടിനും ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ നടക്കും. ഐക്യരാഷ്ട ്രസഭ, അന്താരാഷ്ട്ര, മേഖലാ സംഘടനകളിൽ നിന്നും സമ്മേളന സഹകാരികളിൽ നിന്നുമായി ഉന്നതതല പ്രതിനിധികൾ ദോഹയിലെത്തും. ഖത്തർ ഫൗണ്ടേഷൻ സോഷ്യൽ വർക്ക് സ്ഥാപക ശൈഖ മൗസ ബിൻത് നാസറിെൻറ രക്ഷാധികാരത്തിലാണ് സമ്മേളനം. അന്താരാഷ്ട്ര വികസന അജണ്ടയിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഖത്തറിെൻറ പങ്ക് സമ്മേളനത്തിൽ ഉയർത്തിക്കാട്ടുമെന്ന് ഖത്തർ ഫൗണ്ടേഷൻ സോഷ്യൽ വർക്ക് സി.ഇ.ഒ അമാൽ ബിൻത് അബ്ദുല്ലത്തീഫ് അൽ മന്നാഈ പറഞ്ഞു. സമ്മേളന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി നിരവധി സൗകര്യങ്ങളാണ് രാജ്യത്ത് ഉടനീളമുള്ളത്. രാജ്യത്തെ പൊതുഗതാഗത സംവിധാനമായ കർവയിൽ നിരവധി ഭിന്നശേഷി സൗഹൃദ ടാക്സികളാണ് ഈയടുത്ത് നിരത്തിലിറക്കിയിരിക്കുന്നത്. വീൽചെയർ അടക്കമുള്ളവ സൗകര്യപ്രദമായി കയറ്റാനും വൈകല്യമുള്ളവർക്ക് തടസ്സമൊന്നുമില്ലാതെ ഇരിക്കാനുമുള്ള സൗകര്യങ്ങൾ അടങ്ങിയ വാഹനങ്ങളാണ് പുതുതായി കർവയിൽ എത്തിയിരിക്കുന്നത്. സീറ്റുകൾ അടക്കമുള്ള ഇത്തരം സൗകര്യങ്ങൾ പ്രത്യേകമായി ഒരുക്കിയതാണ് വാഹനത്തിെൻറ ഉൾഭാഗം. രണ്ടോ മൂന്നോ വീൽചെയറുകൾ ഇതിൽ ഉൾക്കൊള്ളാൻ കഴിയും. ഇതിനടുത്തായിത്തന്നെ യാത്രക്കാരെൻറ സഹായിക്ക് ഇരിക്കാനുള്ള സീറ്റുകളും ഉണ്ട്. ഈ വാഹനങ്ങൾ കൂടി എത്തിയതോടെ പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായുള്ള കർവയുടെ വാഹനങ്ങളുെട എണ്ണം 20 ആയി. വീൽചെയറുകളിൽ ഇരുത്തിത്തന്നെ യാത്രക്കാരനെ വാഹനത്തിൽ കയറ്റാനുള്ള പ്രത്യേക റാപ്പ് വാഹനത്തിൽ ഉണ്ട്.
400 കിലോ ഗ്രാം വരെ വഹിക്കാൻ ശേഷിയുള്ള ഇതിൽ സുരക്ഷാ പൂട്ടുകളും ഉണ്ട്. നിലവിൽ വിപണിയിൽ കിട്ടുന്ന ഏറ്റവും ആധുനിക സുരക്ഷാസൗകര്യങ്ങളാണ് വാഹനത്തിൽ ഉള്ളത്. സമത്വം എന്ന ആശയം നേടണമെങ്കിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്ന് സമ്മേളന സംഘാടക സമിതി ചെയർമാൻ കൂടിയായ അമാൽ അൽ മന്നാഈ പറഞ്ഞു. 10 സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിെൻറ ഭാഗമായി പ്രത്യേക പ്രദർശനവും വേദിക്കരികെ സംഘടിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി, ദോഹ ഇൻറർനാഷനൽ ഫാമിലി അതോറിറ്റി, യൂനിസെഫ്, യു.എൻ.എഫ്.പി. എ, ഐ.ഡി.എ, യുനെസ്കോ തുടങ്ങിയവരുടെ സഹകരണത്തോടെ ‘ലീവ് നോ വൺ ബിഹെൻഡ്’ എന്ന പ്രമേയത്തിലാണ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
