ദോഹ: പ്രതിസന്ധി പരിഹരിക്കുന്നതിനും ജി.സി.സിയുടെ ഐക്യം പുനഃസ്ഥാപിക്കുന്നതിനുമു ള്ള ശ്രമങ്ങളിൽനിന്ന് പിറകോട്ട് പോയിട്ടില്ലെന്നും പരിഹാര ശ്രമങ്ങൾ തുടരുന്നുണ്ട െന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് പറഞ്ഞു.മേഖല നേരിടുന്ന വെല്ലുവിളികൾ തരണം ചെയ്യാൻ ജി.സി.സിയുടെ ഐക്യവും രാഷ്ട്രങ്ങൾ തമ്മിലുള്ള സഹിഷ്ണുതയും അനിവാര്യമാണ്. ഡോ. അഹ്മദ് അൽ സബാഹ് ഇക്കാര്യം പറഞ്ഞതായി കുവൈത്ത് വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്.
ഗൾഫ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കുവൈത്തിെൻറ വിദേശനയത്തിൽ ഏറ്റവും മുൻഗണന നൽകുന്നത് ഗൾഫ് പ്രതിസന്ധി പരിഹാരത്തിനാണ്.
അടുത്ത ഘട്ടത്തിൽ ചില സുപ്രധാന നീക്കങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനപരമായ ഒരു പരിഹാരമാണ് കുവൈത്ത് മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.